തിരുവനന്തപുരം: ഇന്ധന വില വർധനവിനെതിരെ നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് പിണറായി വിജയൻ പറഞ്ഞു. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതിരുന്ന കേന്ദ്ര സർക്കാർ, ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് [&Read More
ന്യൂഡൽഹി: അമേരിക്കയുടെ ഭീഷണികൾക്കും സമ്മർദ തന്ത്രങ്ങൾക്കുമെതിരെ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്. അമേരിക്കയുടെ സങ്കുചിത നിലപാടുകളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളേണ്ട സമയമായെന്ന് അദ്ദേഹം പറഞ്ഞു. തകർച്ച നേരിടുന്ന സാമ്രാജ്യങ്ങൾ തങ്ങളുടെ അനിവാര്യമായ വിധി തടയാൻ ആക്രമാസക്തമായി പെരുമാറുമെന്നും, മുറിവേറ്റ മൃഗം വീഴുന്നതിന് മുൻപുള്ള അലർച്ചയാണ് അമേരിക്ക ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. ബ്രിക്സ് അംഗരാജ്യങ്ങൾ [&Read More
‘ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് വർഗീയ വിഭജനം സൃഷ്ടിക്കാൻ, കേരളത്തെ ഭിന്നിപ്പിക്കാൻ ഒരു ശക്തിയെയും
തിരുവനന്തപുരം: കേരളത്തിൽ വർഗീയ വിഭജനം സൃഷ്ടിക്കാനുള്ള നീക്കങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും എന്തു വിലകൊടുത്തും നേരിടുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. മുസ്ലിം ലീഗിനെ ലക്ഷ്യം വെച്ച് നടന്ന വർഗീയ പ്രചാരണങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം, മതേതര നിലപാടുകളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.യു.ഡി.എഫിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ഘടകകക്ഷിയാണ് മുസ്ലിം ലീഗ്. കേരളത്തിൽ വർഗീയ വിഭജനം ലക്ഷ്യമിട്ടാണ് അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്. മുസ്ലിം ലീഗ് ദുർബലമായാൽ ആ ഇടം പിടിച്ചെടുക്കാൻ പോകുന്നത് വർഗീയ [&Read More
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ രമേശ് ചെന്നിത്തല പക്ഷത്തിന് അതൃപ്തി പുകയുന്നതായി സൂചന. വി.ഡി. സതീശൻ സന്ദർശിക്കാനെത്തുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല സ്വന്തം വീട്ടിൽ നിന്നിറങ്ങി. ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ചെന്നിത്തലയെ കാണാൻ സതീശൻ എത്തുമെന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നെങ്കിലും, ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് ചെന്നിത്തല പെട്ടെന്ന് പുറത്തേക്ക് പോവുകയായിരുന്നു. ജോസഫ് വാഴയ്ക്കൻ, അൻവർ സാദത്ത് എന്നിവർ ചെന്നിത്തലയെ അനുഗമിച്ചു. അതേസമയം, നിയുക്ത നേതാവ് വി.ഡി. സതീശനെ കാണാൻ എം.എൽ.എമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. [&Read More
വാഷിങ്ടൺ: ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനായി ചൈന സഹായം വാഗ്ദാനം ചെയ്തതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബീജിങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കക്കെതിരായ യുദ്ധത്തിൽ ഇറാന് സൈനിക സഹായം നൽകില്ലെന്ന് ചൈന ഉറപ്പുനൽകിയതായും അദ്ദേഹം അവകാശപ്പെട്ടു. ഒമ്പത് വർഷത്തിന് ശേഷം ഒരു യുഎസ് പ്രസിഡന്റ് നടത്തുന്ന ചൈന സന്ദർശനത്തിൽ ഇറാൻ യുദ്ധം, തായ്വാൻ, എഐ, ചിപ്പ് നിയന്ത്രണങ്ങൾ എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. [&Read More
ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാർക്ക് ഇരുട്ടടിയേകി ഇന്ധനവില വർധിപ്പിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നുരൂപ വീതമാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 97.77 രൂപയായി. 90.67 രൂപയാണ് ഡീസൽ വില. കൊൽക്കത്തയിലും ചെന്നൈയിലും മുംബൈയിലും പെട്രോൾ വില 100 രൂപ കടന്നു. പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിനൊപ്പം സി.എൻ.ജി വിലയും വർധിപ്പിച്ചിട്ടുണ്ട്. രണ്ട് രൂപയാണ് സി.എൻ.ജിക്ക് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപയും [&Read More
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ നിശ്ചയിച്ച ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിൽ നിർണായകമായത് അവസാന നിമിഷം മുതിർന്ന നേതാക്കളായ വി.എം സുധീരനും കെ. മുരളീധരനും നടത്തിയ ശക്തമായ ഇടപെടലുകൾ. സതീശന് അനുകൂലമായി കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ തിളച്ചുകൊണ്ടിരിക്കുന്ന ജനവികാരം കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിൽ ഇരുവരും വഹിച്ച പങ്ക് പുതിയ നേതാവിന്റെ തിരഞ്ഞെടുപ്പിൽ വഴിത്തിരിവായി. താൻ ഒരുപാട് തെരഞ്ഞെടുപ്പുകൾക്കും മന്ത്രിസഭാ രൂപീകരണങ്ങൾക്കും സാക്ഷിയായിട്ടുണ്ട്. എന്നാൽ സതീശന് ലഭിച്ചതുപോലെ ഇത്ര വ്യാപകമായ ഒരു ജനപിന്തുണ മറ്റൊരു നേതാവിനും [&Read More
ന്യൂഡൽഹി: ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ഊർജ സംരക്ഷണത്തിനുമായി നിർണായക പ്രഖ്യാപനങ്ങളുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ആഴ്ചയിൽ രണ്ട് ദിവസം സർക്കാർ ജീവനക്കാർക്ക് സമ്പൂർണ ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തിയതാണ് പ്രധാന തീരുമാനം. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ അസംസ്കൃത എണ്ണവില വർധിക്കുന്ന സാഹചര്യത്തിൽ, വിദേശനാണ്യ ശേഖരം സംരക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം മുൻനിർത്തിയാണ് സർക്കാർ നടപടി. ഇതിന്റെ ഭാഗമായി ‘എന്റെ ഇന്ത്യ, എന്റെ പങ്കാളിത്തം’ എന്ന പേരിൽ പ്രത്യേക കാമ്പയിനും ഡൽഹിയിൽ ആരംഭിച്ചു. പുതിയ പരിഷ്കാരമനുസരിച്ച് [&Read More
മസ്കത്ത് : ഒമാൻ തീരത്ത് ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ചരക്ക് കപ്പൽ കടലിൽ മുങ്ങി. ഗുജറാത്തിൽ നിന്നുള്ള ‘ഹാജി അലി’ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ നാവികരെയും ഒമാൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ 3:30 ഓടെ ഒമാന്റെ വടക്കൻ തീരത്തുള്ള ലിമയ്ക്ക് സമീപമായിരുന്നു സംഭവം. സോമാലിയയിൽ നിന്ന് കന്നുകാലികളുമായി ഷാർജയിലേക്ക് പോവുകയായിരുന്നു കപ്പൽ. യാത്രയ്ക്കിടെ അജ്ഞാത സ്ഫോടകവസ്തു കപ്പലിൽ വന്ന് ഇടിക്കുകയായിരുന്നു. ഇത് ഡ്രോണോ മിസൈലോ ആയിരിക്കാമെന്നാണ് സംശയിക്കുന്നത്. [&Read More
തിരുവനന്തപുരം: ബിജെപിയും കാസയും ചേർന്ന് മുസ്ലിം ലീഗിനെ മുൻനിർത്തി ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയ പ്രചാരണം നടത്തുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. ഇത്തരം നീക്കങ്ങളെ കേരളം വിവേകത്തോടെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫാണ് വർഗീയ പ്രചാരണത്തിന് വഴിയൊരുക്കിയതെന്ന് ശിവപ്രസാദ് കുറ്റപ്പെടുത്തി. കെ.സി വേണുഗോപാലിനെ ഹൈക്കമാൻഡ് ഒഴിവാക്കിയത് ലീഗിന് വഴങ്ങിയാണെന്ന പ്രചാരണം കുബുദ്ധിയുടേതാണ്. മറിച്ച്, ആർഎസ്എസ്Read More