പത്തനംതിട്ട: ശബരിമലയിൽ സ്വർണക്കൊള്ളയ്ക്ക് പിന്നാലെ പൂജകളുടെ പേരിലും കോടികളുടെ വെട്ടിപ്പ് നടന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. വഴിപാടായി സൗജന്യമായി ലഭിച്ച പൂജാസാധനങ്ങൾക്ക് വ്യാജമായി പണം എഴുതിയെടുത്താണ് ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തിയത്. അയ്യപ്പന്റെ പ്രധാന വഴിപാടായ അഷ്ടാഭിഷേകത്തിന്റെ പേരിലും വൻ കൊള്ള നടന്നതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. അനധികൃത ഇടപാടുകളെ തുടർന്ന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയ വ്യക്തി തന്നെയാണ് ഇപ്പോഴും ശബരിമലയിലേക്ക് പൂജാദ്രവ്യങ്ങൾ എത്തിക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി ഈ തട്ടിപ്പ് തുടരുകയാണെന്നാണ് പ്രാഥമിക നിഗമനം. ഒരു [&Read More
കൊല്ലം: മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്ത്. ‘മലബാർ കലാപവും മാറാടും മറക്കില്ല’ എന്ന തലക്കെട്ടിൽ യോഗനാദത്തിൽ എഴുതിയ എഡിറ്റോറിയലിലാണ് അദ്ദേഹം ലീഗിനെ കടന്നാക്രമിച്ചത്. യുഡിഎഫ് അധികാരത്തിലേറുന്നതിന് മുൻപ് തന്നെ മുസ്ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണത്തിന്റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണമൊരുക്കാനാണ് ലീഗ് ശ്രമിക്കുന്നത്. ലീഗിന്റെ വർഗീയതയെ എതിർത്തതിനാണ് തന്നെ തെരുവിൽ അധിക്ഷേപിച്ചതെന്നും, ലീഗിനെ എതിർക്കുന്നവരെയെല്ലാം മുസ്ലിം വിരുദ്ധരാക്കി ചിത്രീകരിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും [&Read More
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മുഖ്യസൂത്രധാരന്മാരിൽ ഒരാളായ പൂനെ സ്വദേശി മനീഷ് ഗുരുനാഥ് മന്ധാരയെ സിബിഐ അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറിടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. അതേസമയം, പരീക്ഷയ്ക്ക് മുൻപ് തന്നെ ചോദ്യപേപ്പർ ലഭിച്ച യുവമോർച്ച നേതാവ് ദിനേഷ് ബിവാലിന്റെ മകൻ ഋഷി ബിവാലിനായി സിബിഐ തെരച്ചിൽ ശക്തമാക്കി. മകന് ഉയർന്ന വിജയം നേടിക്കൊടുക്കാൻ 10 ലക്ഷം രൂപ [&Read More
കൊല്ലം: കെഎസ്ആർടിസി സൂപ്പർക്ലാസ് ബസുകളിൽ യാത്രക്കാർക്കായി പുതിയ സൗകര്യം. ടിക്കറ്റ് നിരക്കിന് പുറമെ 20 രൂപ അധികം നൽകിയാൽ ബസ് റൂട്ടിലെ ഇഷ്ടമുള്ള ഏത് ചെറിയ സ്റ്റോപ്പിൽ നിന്നും യാത്രക്കാർക്ക് കയറാനും ഇറങ്ങാനും സാധിക്കും. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പ്രധാന സ്റ്റോപ്പുകളിൽ നിന്ന് മാത്രമേ നിലവിൽ യാത്ര തുടങ്ങാനും അവസാനിക്കാനും അനുവാദമുള്ളൂ. ഇതിനാണ് ഇപ്പോൾ മാറ്റം വരുന്നത്. ഈ അധിക തുക ഓൺലൈനായി തന്നെ അടയ്ക്കാം. കണ്ടക്ടറുടെ ചാർട്ടിൽ ഈ വിവരം ലഭ്യമാകുമെന്നതിനാൽ, യാത്രക്കാരെ [&Read More
‘ഡാർലിങ്, നിനക്ക് വേണ്ടി ചോദ്യപേപ്പർ ചോർത്തിയിട്ടുണ്ട്, നീ എപ്പോഴാണ് കാണാന്‍ വരുന്നത്? ചോദ്യപേപ്പർ
ലഖ്നൗ: പരീക്ഷാ ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് വാഗ്ദാനം നൽകി വിദ്യാർഥിനിയോട് ഫോണിലൂടെ മോശമായി സംസാരിച്ച സംഭവത്തിൽ ലഖ്നൗ സർവകലാശാലയിലെ അസിസ്റ്റന്റ്റ് പ്രൊഫസർ അറസ്റ്റിൽ. സർവകലാശാലയിലെ സുവോളജി (ജന്തുശാസ്ത്ര) വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായ പരംജിതാണ് ഹസൻഗഞ്ച് പൊലീസിന്റെ പിടിയിലായത്. ഇയാൾ വിദ്യാർഥിനിയോട് തികച്ചും അപമര്യാദയായി പെരുമാറുന്ന ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. നിനക്കായി രണ്ട് പേപ്പറുകൾ കൊണ്ടുവന്നിട്ടുണ്ടെന്നും നീ എപ്പോഴാണ് തന്നെ കാണാൻ വരികയെന്നും അധ്യാപകൻ ചോദിക്കുന്നത് ഫോൺ സംഭാഷണത്തിൽ വ്യക്തമായി കേൾക്കാം. പരീക്ഷയ്ക്ക് മുൻപായി തന്നെ വന്ന് [&Read More
കൊച്ചി: സ്റ്റോപ്പില്ലാത്തിടത്ത് നിര്‍ത്തണമെന്ന ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതോടെ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ച യുവതി തന്റെ ഭാര്യയാണെന്ന വ്യാജ പ്രചാരണത്തിനെതിരെ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. വീഡിയോയിൽ കണ്ട സ്ത്രീ തന്റെ ഭാര്യയല്ലെന്നും സ്ത്രീയെ പരിചയം പോലുമില്ലെന്നും വസീഫ് പറഞ്ഞു. നുണകൾ കൊണ്ട് പൊതുബോധം സൃഷ്ടിക്കുന്ന യുഡിഎഫ് – ബിജെപി തന്ത്രങ്ങൾ തുടരുകയാണെന്നും ചാനലുകളുടെ വ്യാജ കാർഡുകൾ വെച്ച് ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണെന്നും വസീഫ് [&Read More
‘മുസ്ലിം ലീഗ് കോൺഗ്രസിന്റെ സഹോദര സംഘടന; ചേർത്തുനിർത്തും, ഭിന്നിപ്പുണ്ടാക്കാൻ ഒരാളും വരേണ്ട’-സാദിഖലി തങ്ങളെ
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ. തിരുവനന്തപുരത്ത് വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. മുസ്ലിം ലീഗ് കോൺഗ്രസിന്റെ സഹോദര സംഘടനയാണെന്നും ചേർത്തുനിർത്തുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി. കേരളീയ സമൂഹം അർഹിക്കുന്ന നേതാവിനെയാണ് ഇപ്പോൾ മുഖ്യമന്ത്രിയായി ലഭിച്ചിരിക്കുന്നതെന്ന് തങ്ങൾ പറഞ്ഞു. ടീം യുഡിഎഫിന്റെ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ ഭാഗത്തുനിന്ന് കിട്ടിയ പിന്തുണയ്ക്ക് നന്ദി പറയാനാണ് ഞാൻ വന്നത്. വളരെ അഭിമാനത്തോടെയും ആവേശത്തോടെയുമാണ് [&Read More
തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കെ.സി. വേണുഗോപാൽ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത്. വഴുതക്കാട്ടെ വീട്ടിലെത്തി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സതീശൻ കെ.സി. വേണുഗോപാലിനെ കാണാനായെത്തിയത്. ഇരുവരും തമ്മിലുള്ള ചർച്ച അരമണിക്കൂറോളം നീണ്ടുനിന്നു. തങ്ങൾ തമ്മിൽ എപ്പോഴും കാണാറുള്ളതാണെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.സി. വേണുഗോപാലിൻ്റെ [&Read More
‘തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരാ’: ശോഭയെയും സുരേന്ദ്രനേയും വിമർശിച്ച് രാജീവ്
തിരുവനന്തപുരം: ബിജെപിക്കു വലിയ വിജയപ്രതീക്ഷയുണ്ടായിരുന്ന പാലക്കാടും മഞ്ചേശ്വരത്തും കനത്ത തോൽവിയുണ്ടായതിൽ കെ.സുരേന്ദ്രനും ശോഭ സുരേന്ദ്രനും ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ പോരെന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ യോഗത്തിൽ അഭിപ്രായപ്പെട്ടു. മണ്ഡലത്തിൽ നേരത്തെ തന്നെ സജീവമായിരുന്നെങ്കിൽ ജയിച്ചു വരാമായിരുന്നു. കഴക്കൂട്ടത്ത് വി.മുരളീധരനും ചാത്തന്നൂരിൽ ബി.ബി.ഗോപകുമാറും അത്തരത്തിലാണ് ജയം സ്വന്തമാക്കിയതെന്നും രാജീവ് ചന്ദ്രശേഖർ ഓർമിപ്പിച്ചു. സഭയ്ക്കെതിരെ കടുത്ത നിലപാടുകളും വിമർശനങ്ങളും ഉന്നയിച്ച പി.സി. ജോർജിനും ഷോൺ ജോർജിനുമെതിരെയും [&Read More
‘പോകേണ്ടവര്‍ക്കെല്ലാം പോകാം, ആരെയും നിർബന്ധിച്ച് പിടിച്ച് നിർത്തില്ല’ കനത്ത തോല്‍വിക്ക് പിന്നാലെ തൃണമൂല്‍
ബംഗാളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി വിട്ടുപോകണമെന്നുള്ളവർക്കെല്ലാം പോകാമെന്നും തൃണമൂൽ കോൺഗ്രസ് ആരുടെയും മുന്നിൽ മുട്ടുമടക്കില്ലെന്നും നഷ്ടമായതെല്ലാം തിരിച്ചുപിടിക്കുമെന്നും പ്രഖ്യാപിച്ച് മമത ബാനർജി. മറ്റുപാർട്ടികളിലേക്ക് ചേക്കേറമെന്നുള്ളവർക്ക് അങ്ങനെയാകാമെന്നും ആരെയും താൻ പിടിച്ചു നിർത്തില്ലെന്നും പാർട്ടിയെ താൻ കെട്ടിപ്പടുക്കുമെന്നും അവർ പറഞ്ഞു. ‘വിട്ടുപോകണമെന്ന് തോന്നുവർക്കെല്ലാം പോകാം. പാർട്ടിയെ പുനസംഘടിപ്പിക്കും. പാർട്ടിയിൽ തുടരുന്നവർ അക്രമത്തിൽ നശിച്ച പാർട്ടി ഓഫിസുകൾ പുനർനിർമിക്കണം, പെയിൻ്റടിക്കണം, തുറന്ന് പ്രവർത്തിപ്പിക്കണം. ഞാൻ വരണമെങ്കിൽ ഞാനും വന്ന് പെയിൻ്റ് ചെയ്യാം. തൃണമൂൽ കോൺഗ്രസ് മുട്ടുമടക്കില്ല. ജനവിധി കൊള്ളയടിക്കപ്പെട്ടിരിക്കുകയാണ്’ [&Read More