19/07/2026
[fontresizer_tawhidurrahmandear_widget]

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

 ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തിരുവനന്തപുരം: ലോകകപ്പിന്റെ ഫൈനൽ ആവേശത്തിൽ പങ്കുചേരാൻ വിദ്യാർഥികൾക്ക് അവധി നൽകി സർക്കാർ. പ്രഫഷനൽ കോളജുകൾക്ക് ഉൾപ്പെടെ അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വിഡി സതീശനാണ് നിർദേശം നൽകിയത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച് വാർത്ത വന്നത്.

ഇന്ന് അർധരാത്രിക്കുശേഷമാണ് ലോകം കാത്തിരിക്കുന്ന സൂപ്പർ പോരാട്ടം നടക്കുന്നത്.ഉറക്കമൊഴിഞ്ഞ് കളി കണ്ട ശേഷം രാവിലെ സ്കൂളിൽ എത്തുമ്പോൾ കുട്ടികൾക്ക് ഉണ്ടാകാനിടയുള്ള കടുത്ത ക്ഷീണം കണക്കിലെടുത്താണ് തീരുമാനം.

Also read: