28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Malappuram

Kerala

അക്ഷരം പകര്‍ന്നവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നാട്; വിതുമ്പലടങ്ങാതെ പാങ്ങിലെ വിദ്യാലയമുറ്റം

മലപ്പുറം: അക്ഷരമുറ്റത്തേക്ക് തങ്ങളെ കൈപിടിച്ചു നടത്തിയ ഗുരുനാഥന്മാർക്ക് വിടചൊല്ലാനാകാതെ ഒരു നാട് മുഴുവൻ വിറങ്ങലിച്ചു നിൽക്കുകയാണ്. വാൽപ്പാറയിലെ ആഴമേറിയ കൊക്കയിലേക്ക് മറഞ്ഞത് അധ്യാപകരല്ല, മറിച്ച് മലപ്പുറം പാങ്ങിലെ ഒരു ഗ്രാമത്തിന്റെ മുഴുവൻ സ്നേഹവും തണലുമായിരുന്നു. പ്രിയപ്പെട്ട മജീദ് മാഷും റംല ടീച്ചറും സുഹ്‌റ ടീച്ചറും ആശ ടീച്ചറുമെല്ലാം ചേതനയറ്റ മടക്കയാത്രയിൽ പാങ്ങിന്റെ മണ്ണിൽ അവസാനമായി എത്തിയപ്പോൾ, അണപൊട്ടിയൊഴുകുന്ന കണ്ണീരോടെയാണ് പൂർവവിദ്യാർഥികളും നാട്ടുകാരും അവരെ എതിരേറ്റത്. എൽകെജി മുതൽ തങ്ങളെ ചേർത്തുപിടിച്ച അധ്യാപകരുടെ വേർപാട് ആ പിഞ്ചുമനസ്സുകൾക്കും കൗമാരക്കാർക്കും [&Read More

Main story

‘മന്ത്രി പറഞ്ഞത് കള്ളം’; താനൂർ ബോട്ട് ദുരന്തത്തിൽ പരിക്കേറ്റവർക്ക് ചികിത്സാ ധനസഹായം നൽകിയെന്ന

മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ പരിക്കേറ്റവർക്ക് സർക്കാർ ചികിത്സാ ധനസഹായം നൽകിയെന്ന മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി ഇരകളുടെ കുടുംബം. പരിക്കേറ്റവർക്കെല്ലാം സഹായം എത്തിച്ചെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് അപകടത്തിൽ പരിക്കേറ്റ കുട്ടിയുടെ പിതാവായ പരപ്പനങ്ങാടി സ്വദേശി ജാബിർ ആരോപിച്ചു. ദുരന്തത്തിൽ ജാബിറിന്റെ ഭാര്യയും മകനും മരണപ്പെട്ടിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട രണ്ട് പെൺമക്കളിൽ ഒരാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. കൂടാതെ ജാബിറിന്റെ സഹോദരിയുടെ മകളും ചികിത്സയിലാണ്. എന്നാൽ ഇവർക്ക് യാതൊരുവിധ തുടർചികിത്സാ സഹായവും സർക്കാരിൽ നിന്ന് [&Read More

Main story

‘ഉച്ചയ്ക്ക് ഒന്നോടെ വലിയ ശബ്ദവും നിലവിളിയും കേട്ടു; ഓടിയെത്തിയപ്പോൾ ഒരാൾ വെള്ളത്തിലൂടെ നീന്തിവരുന്നതാണ്

മലപ്പുറം: ‘ഉച്ചയ്ക്ക് ഒന്നോടെ വലിയ ശബ്ദവും നിലവിളിയും കേട്ടു. ഓടിയെത്തിയപ്പോൾ ഒരാൾ വെള്ളത്തിലൂടെ നീന്തിവരുന്നതാണ് കണ്ടത്.’ ആതവനാട് നിയന്ത്രണംവിട്ട മിനിലോറി 65 അടി താഴ്ചയുള്ള ക്വാറിയിലേക്ക് മറിഞ്ഞ അപകടത്തിന്റെ നടുക്കുന്ന ദൃശ്യം ആദ്യം കണ്ട വീട്ടമ്മയുടെ വാക്കുകളാണിവ. ഉടനെ നീന്തിയെത്തിയ ആളോട് അവിടെ നിൽക്കാൻ ആവശ്യപ്പെട്ട ഇവർ, സമീപത്തെ ഓഡിറ്റോറിയത്തിലുണ്ടായിരുന്നവരെ വിവരമറിയിക്കുകയായിരുന്നു. ഈ ദാരുണമായ അപകടത്തിൽ ചട്ടിപ്പറമ്പിലെ കറി പൗഡർ കമ്പനി സെയിൽസ്മാനായ മേൽമുറി പൈത്തിനിപ്പറമ്പ് സ്വദേശി മുസ്തഫ കുന്നത്തൊടി (43) ആണ് മരിച്ചത്. ഏഴ് മണിക്കൂർ [&Read More