28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Malappuram

Kerala

സ്‌കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം; ഹണിമൂണിനായി ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: ഹണിമൂൺ ആഘോഷങ്ങൾക്കായി ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശിയായ നവവരൻ സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ എ.കെ മുഹമ്മദ് ഇർഫാൻ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. പത്തുദിവസം മുൻപായിരുന്നു ഇർഫാന്റെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പമാണ് ഇർഫാനും ഭാര്യയും ശ്രീലങ്കയിലേക്ക് യാത്ര തിരിച്ചത്. കൊളംബോയിൽ നിന്നും ഏകദേശം 300 കിലോമീറ്റർ അകലെയുള്ള സ്‌കൂബ ഡൈവിങ് കേന്ദ്രത്തിൽ വെച്ചായിരുന്നു ദുരന്തം സംഭവിച്ചത്. ഡൈവിങ്ങിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ ഇർഫാനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ [&Read More

Main story

ഫ്ലാറ്റിൽ നിന്ന് വീണ കുഞ്ഞിനെ കൈകളിൽ താങ്ങി ജസീൽ; ലണ്ടനിൽ മൂന്ന് വയസ്സുകാരിക്ക്

മലപ്പുറം: ലണ്ടനിൽ കെട്ടിടത്തിന് മുകളിൽ അപകടകരമായ രീതിയിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരിക്ക് രക്ഷകനായി മലയാളി യുവാവ്. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ജസീൽ ആണ് സ്വന്തം ജീവൻ പണയം വെച്ച് കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. തൊട്ടടുത്തുള്ള ഫ്ലാറ്റിൽനിന്ന് അസ്വാഭാവികമായ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഫ്ലാറ്റിന് പുറത്ത് ഒരു കുട്ടി തൂങ്ങിനിൽക്കുന്നത് ജസീലിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ ജസീൽ, മുകളിൽനിന്ന് താഴേക്ക് വഴുതിവീണ കുട്ടിയെ കൃത്യസമയത്ത് കൈകളിൽ താങ്ങിപ്പിടിക്കുകയായിരുന്നു. താൻ താമസിക്കുന്ന സ്ഥലത്തുനിന്ന് ആറ് ഫ്ലാറ്റുകൾക്കപ്പുറത്താണ് സംഭവം നടന്നതെന്ന് [&Read More

Main story

ക്ഷേത്രത്തിന് നാഗത്തറ നിർമിക്കാൻ ഭൂമി വിട്ടുനൽകി പള്ളി സെക്രട്ടറി

ക്ഷേത്രത്തിന് നാഗത്തറ നിർമിക്കാൻ ഭൂമി വിട്ടുനൽകി താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തനും പള്ളി സെക്രട്ടറിയുമായ വി.പി.ഒ അസ്‌കർ.Read More

Main story

‘എന്ത് എഴുതിയിട്ടും കാര്യല്ല, അന്നെ തോൽപ്പിക്കും’: പെരിന്തൽമണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയതിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ പരാതിയുമായി കുടുംബം രംഗത്ത്. അധ്യാപിക കുട്ടിയെ പരസ്യമായി അപമാനിച്ചുവെന്നും മറ്റൊരു സ്‌കൂളിലേക്ക് മാറാൻ ടിസി ആവശ്യപ്പെട്ടപ്പോൾ അത് നൽകാൻ വിസമ്മതിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ ജില്ലാ പോലീസ് മേധാവിക്കും പെരിന്തൽമണ്ണ പോലീസിനും ബന്ധുക്കൾ പരാതി നൽകി. പെരിന്തൽമണ്ണ ചീരട്ടമണ്ണ സ്വദേശിയായ പതിനാലുകാരൻ തേജസിനെ മെയ് രണ്ടിനാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെയ്യാത്ത തെറ്റിന്റെ പേരിൽ സഹപാഠികൾക്ക് മുന്നിൽ വെച്ച് അധ്യാപിക മകനെ ആക്ഷേപിച്ചിരുന്നതായി [&Read More

Kerala

കടിച്ച പാമ്പിനെയുമായി ആശുപത്രിയിലെത്തി; കുപ്പിയിലാക്കിയത് വിഷമില്ലാത്ത നീര്‍ക്കോലിയെ

മലപ്പുറം: സംസ്ഥാനത്ത് പാമ്പുകടി ഭീതി വർധിക്കുന്നതിനിടെ മലപ്പുറത്ത് കൗതുകകരമായ ഒരു സംഭവം. തന്നെ കടിച്ച പാമ്പിനെ പിടികൂടി കുപ്പിയിലാക്കി ആശുപത്രിയിലെത്തിയ ആനപ്പടി സ്വദേശി നാസിമിന് ഒടുവിൽ ലഭിച്ചത് വലിയ ആശ്വാസം. കടിച്ച പാമ്പ് വിഷമില്ലാത്ത നീർക്കോലിയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് നാസിമിനും കുടുംബത്തിനും ആശ്വാസമായത്. കഴിഞ്ഞദിവസം വൈകിട്ടോടെയാണ് നാസിമിന്റെ ഇടതുകാലിലെ വിരലുകൾക്കിടയിൽ പാമ്പ് കടിച്ചത്. പരിഭ്രാന്തനാകാതെ ധൈര്യം സംഭരിച്ച നാസിം പാമ്പിനെ പിടികൂടി കുപ്പിയിലാക്കി നേരെ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. പരിശോധനയിൽ കടിച്ചത് വിഷപ്പാമ്പല്ലെന്ന് വ്യക്തമായതോടെ പ്രാഥമിക [&Read More

Main story

രോഗിയായ യാത്രക്കാരന് ബസിൽ സീറ്റ് നല്‍കിയില്ല, സ്‌റ്റോപ്പിലിറക്കിയില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

മലപ്പുറം: രോഗിയായ യാത്രക്കാരനെ സീറ്റ് നല്‍കാത്തതിനും സ്‌റ്റോപ്പിലിറക്കാത്തതിനും കെഎസ്ആര്‍ടിസിക്ക് പിഴ. 30,000 രൂപയാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ പിഴയിട്ടത്. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്തിന്റെ പരാതിയിലാണ് നടപടി. കെഎസ്ആര്‍ടിസി എംഡിയാണ് പിഴ അടയ്ക്കേണ്ടത്. മുഹമ്മദ് സൈനുദ്ദീന്‍ തൃശ്ശൂര്‍ ആമ്പല്ലൂരില്‍നിന്ന് മലപ്പുറം കൊളപ്പുറത്തേക്കാണ് ബസ്സില്‍ക്കയറിയത്. ഇരിക്കാന്‍ സീറ്റൊഴിവില്ലെന്ന് മനസ്സിലായി. രോഗിയായതിനാല്‍ മൂന്നു മണിക്കൂര്‍ നിന്നുകൊണ്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോള്‍ കണ്ടക്ടര്‍ തൃശ്ശൂരില്‍നിന്ന് സീറ്റു കിട്ടുമെന്നറിയിച്ചു.തൃശൂരിലെത്തിയപ്പോള്‍ ഒഴിഞ്ഞ സീറ്റുകളിലൊന്നില്‍ സൈനുദ്ദീന്‍ ഇരുന്നു. എന്നാല്‍ ബസ് പുറപ്പെട്ടപ്പോള്‍ ഒരു യാത്രക്കാരനെത്തി [&Read More

Kerala

ആമിനയുടെ ഖബറിന് കാവലായി തെരുവുനായ; മലപ്പുറത്തുനിന്നൊരു വൈറല്‍ കാഴ്ച

മലപ്പുറം: സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കാൻ മനുഷ്യനെക്കാൾ ഒരുപടി മുന്നിലാണ് നായകളെന്നു വീണ്ടും തെളിയിക്കുകയാണ് മലപ്പുറത്തുനിന്നുള്ള ഒരു വൈറൽ വാർത്ത. തനിക്ക് അന്നമൂട്ടിയ വയോധികയുടെ അവസാന നിമിഷത്തിലും ഒടുവിൽ ഖബറിടത്തിലും കാവലായി നിലയുറപ്പിക്കുകയാണ് ഒരു തെരുവുനായ. അവരുടെ വിയോഗത്തിൽ വിങ്ങുന്ന മനസ്സുമായി അവരുടെ ഖബറിന് കാവലിരിക്കുകയാണ് ഈ നായ. മലപ്പുറം ജില്ലയിലെ എടവണ്ണ പത്തപ്പിരിയത്തുനിന്നാണ് ഈ കരളലിയിക്കുന്ന വാർത്ത വരുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് പത്തപ്പിരിയം സ്വദേശി പരേതനായ വലിയ പീടിയക്കൽ അലവിക്കുട്ടിയുടെ ഭാര്യ ആമിന ഹൃദയാഘാതം സംഭവിച്ച് മരിച്ചത്. [&Read More

Kerala

വാൽപ്പാറ വാഹനാപകടം: ഉമ്മയുടെ വേർപാടറിയാതെ മസ്‌നീൻ വീട്ടിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ട പത്ത് വയസുകാരി

മലപ്പുറം: തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മസ്നീൻ ആശുപത്രി വിട്ടു. അപകടത്തില്‍ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടയാളാണ് 10 വയസുകാരി മസ്നീൻ. വയറ്റില്‍ ആന്തരിക രക്തസ്രാവമുണ്ടായിരുന്ന മസ്‌നീന്‍ നാലു ദിവസമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. മസ്‌നീന്‍ പൂര്‍ണമായി സുഖം പ്രാപിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടത്തിൽ മസ്നീന്റെ ഉമ്മ ഷക്കീല മരണപ്പെട്ടിരുന്നു. എന്നാൽ കുട്ടിയെ ഈ വിവരം ഇതുവരെ അറിയിച്ചിട്ടില്ല. പിതാവ് പാങ്ങ് ഇല്ലിക്കല്‍ ഹൗസില്‍ അബ്ദുള്‍ ഹക്കീമിനും ബന്ധുക്കള്‍ക്കും ഒപ്പമാണ് അവള്‍ [&Read More

Kerala

കല്യാണം അലങ്കോലമാക്കാൻ ശ്രമം: സദ്യക്ക് തയ്യാറാക്കിയ കറിക്കൂട്ടിലേക്ക് മണ്ണ് വാരിയിട്ട് യുവതി

കാളികാവ് (മലപ്പുറം): ആഘോഷമായി നടക്കേണ്ട വിവാഹത്തലേന്ന് നാടിനെ നടുക്കിയ നാടകീയ സംഭവങ്ങളാണ് ചോക്കാട് മാളിയേക്കലിൽ അരങ്ങേറിയത്. വിവാഹസദ്യക്കായി മുറിച്ചുവെച്ച കറിക്കൂട്ടുകളിലേക്ക് അയൽവാസിയായ യുവതി മണ്ണ് വാരിയിട്ടതോടെ കല്യാണവീട് അക്ഷരാർത്ഥത്തിൽ സംഘർഷഭരിതമായി. ശനിയാഴ്ച നടക്കാനിരുന്ന വിവാഹത്തിനായി വെള്ളിയാഴ്ച വൈകീട്ട് മാളിയേക്കൽ ജുമാ മസ്ജിദിന് കീഴിലെ മദ്രസ ഓഡിറ്റോറിയത്തിൽ ഭക്ഷണപ്പണി പുരോഗമിക്കവെയായിരുന്നു ഈ അപ്രതീക്ഷിത ആക്രമണം. ബന്ധുക്കൾക്കും അതിഥികൾക്കും വിളമ്പാൻ തയ്യാറാക്കിയ പച്ചക്കറികളിലേക്കാണ് യുവതി മണ്ണ് എറിഞ്ഞത്. വിവാഹം നടക്കുന്ന സ്ഥലത്തെച്ചൊല്ലി യുവതിയും മദ്രസാ കമ്മിറ്റിയും തമ്മിൽ നിലവിൽ കോടതിയിൽ [&Read More