05/09/2026
[fontresizer_tawhidurrahmandear_widget]

Tags :VD Satheesan

Kerala

‘അടുപ്പം കെസിയോട്; പക്ഷേ, ജനം വി.ഡി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചു’; കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ഉണ്ടായതെന്ന് മന്ത്രി കെ. മുരളീധരൻ. 80 സീറ്റുകൾ പ്രതീക്ഷിച്ച സ്ഥാനത്ത് 100 സീറ്റുകൾ ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അദ്ദേഹം ഒരു മലയാള മാധ്യമാത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിലെ മത്സരം തോറ്റ് അവസാനിപ്പിക്കരുതെന്ന വാശിയുണ്ടായിരുന്നു. വട്ടിയൂർക്കാവ് മണ്ഡലം ഉപേക്ഷിച്ചു പോയെന്ന ആക്ഷേപം പാർട്ടി നിർദേശപ്രകാരമായിരുന്നെങ്കിലും, വടകരയിലേക്ക് പോകേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നുണ്ടെന്നും ഇനി ഒരു കാരണവശാലും വട്ടിയൂർക്കാവ് വിട്ടുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരിൽ [&Read More

Kerala

‘കണ്ണുകടിയുണ്ടായ കുലംകുത്തികൾ ഓരിയിട്ടു, അവർ കോൺഗ്രസുകാരല്ല’; സത്യപ്രതിജ്ഞാ ചടങ്ങിലെ കൂവലിന് മറുപടിയുമായി നടി

തിരുവനന്തപുരം: വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയപ്പോൾ തനിക്കെതിരെ ഉണ്ടായ കൂവലിന് പ്രതികരണവുമായി നടി റിനി ആൻ ജോർജ്. സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു സ്ത്രീകൾ ഉൾപ്പെടെയുള്ള ഒരു കൂട്ടം ആളുകൾ റിനിക്കെതിരെ കൂവി വിളിച്ചത്. എന്നാൽ ഈ പ്രതിഷേധങ്ങളെ ഒട്ടും പ്രകോപിതയാകാതെ ചിരിച്ചുകൊണ്ട് നേരിട്ട് നടന്നുനീങ്ങുന്ന റിനിയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തൻ്റെ ഔദ്യോഗിക പ്രതികരണവുമായി താരം രംഗത്തെത്തിയിരിക്കുന്നത്. തന്റെ [&Read More

Main story

കെഎസ്ആർടിസി ബസിലെ സൗജന്യ യാത്രയ്ക്ക് സതീശൻ വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെ’; വിവാദ

ഇടുക്കി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ ആദ്യ പ്രഖ്യാപനത്തെ പരിഹസിച്ച് സിപിഐഎം നേതാവ് എം.എം. മണി. സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള തീരുമാനത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. സൗജന്യ യാത്ര നടത്തണമെന്നുണ്ടെങ്കിൽ വി.ഡി. സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. “സൗജന്യ യാത്ര പ്രഖ്യാപിക്കാൻ എളുപ്പമാണ്, പക്ഷെ അതിനുള്ള പണം സതീശൻ എങ്ങനെ ഉണ്ടാക്കുമെന്ന് നമുക്ക് കാണാം” എന്ന് മണി പരിഹസിച്ചു. ഗാന്ധിജിയെ [&Read More

Kerala

‘മകന്റെ’ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയായി അമ്മാളു അമ്മയും; ചേർത്തുപിടിച്ച് വി. ഡി. സതീശൻ

തിരുവനന്തപുരം: മഹാപ്രളയ കാലം മുതൽ തുടങ്ങിയ ഒരു വയോധികയും വി.ഡി. സതീശനും തമ്മിലുള്ള ഊഷ്മളമായ സ്നേഹബന്ധത്തിന്റെ കഥ ഇന്ന് സത്യപ്രതിജ്ഞാ വേദിയിൽ എത്തിയ ഏവരുടെയും മനസ്സ് നിറയ്ക്കുന്നതായി. മുൻപുണ്ടായ പ്രളയത്തിൽ പെട്ടുപോയപ്പോൾ വി.ഡി. സതീശൻ ഇടപെട്ട് സുരക്ഷിതമായി സംരക്ഷണം നൽകിയ അമ്മാളു അമ്മയാണ് ഇന്ന് ചടങ്ങുകൾ നടന്ന വേദിയിലെത്തി വി.ഡി. സതീശനെ കെട്ടിപ്പിടിച്ച് തന്റെ സന്തോഷം പങ്കുവെച്ചത്. മക്കളില്ലാത്ത തനിക്ക് ദുരിതകാലത്ത് അഭയമേകിയ സതീശൻ സ്വന്തം മകനെപ്പോലെയാണെന്നാണ് അമ്മാളു അമ്മ പറയുന്നത്. വി.ഡി. സതീശനോടൊപ്പമുള്ള പഴയൊരു ചിത്രവും [&Read More

Main story

2006 മെയ് 18 ന് VSന്‍റെ സത്യപ്രതിജ്ഞ, ഇന്ന് VD സതീൻ്റെ; അർത്ഥവത്തായ

കൊച്ചി: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വി.ഡി. സതീശന് ആശംസകളുമായി അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാർ. അധികാരം പാവപ്പെട്ടവൻ്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ പോരാടാനുമാണെന്നാണ് ആ കസേരയിലിരുന്ന് വി.എസ്. അച്യുതാനന്ദൻ കാണിച്ചുതന്നതെന്നും വി.ഡി. സതീശൻ്റെ ദീർഘവീക്ഷണം കേരളത്തിന് പുതിയൊരു ദിശാബോധം നൽകട്ടെയെന്നും വി.എ. അരുൺ കുമാർ ആശംസിച്ചു. രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് 2006 ൽ ഇതേ മെയ് 18 നായിരുന്നു വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതെന്നും അരുൺ സൂചിപ്പിക്കുന്നുണ്ട്. “സാധാരണക്കാരൻ്റെ അവകാശങ്ങൾക്കും [&Read More

Kerala

രക്ഷാ പ്രവർത്തനത്തിൽ പുനരന്വേഷണം; രണ്ട് ഇന്ദിരാ ഗ്യാരന്റികൾ ഉടൻ, ആശാ വർക്കർമാരുടെ ഓണറേറിയം

മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ ആദ്യ മന്ത്രി സഭായോഗത്തിൽ തന്നെ ഇന്ദിരാ ഗ്യാരന്റിയെ ഉടൻ നടപ്പാക്കുമെന്ന് അറിയിച്ചു. Read More

Kerala

സത്യപ്രതിജ്ഞാ ദിനത്തിൽ വേറിട്ട ഓഫർ; ‘സതീശൻ’ എന്ന് പേരുള്ളവർക്ക് സൗജന്യ പടക്കം

കോഴിക്കോട്: വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്‌ഞ ദിവസമായ ഇന്ന് കോഴിക്കോട് അയ്യൻസ് പടക്കകടിയിലെ ഓഫർ വ്യത്യസ്‌തമാണ്. സതീശൻ എന്ന് പേരുള്ളവർ തിരിച്ചറിയൽ കാർഡുമായി എത്തിയാൽ ഒരു പെട്ടി പടക്കമാണ് സമ്മാനം. ഇന്ന് ഒരു ദിവസം മാത്രമാണ് ഈ ഓഫർ ഉള്ളത്. വി.ഡി സതീശൻ മുഖ്യമന്ത്രിയായും മറ്റ് 20 എംഎൽഎമാർ മന്ത്രിമാരായും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് മുഖ്യമന്ത്രി ഉൾപ്പടെ മറ്റ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, [&Read More

Kerala

ഇനി വിഡിഎസ് സര്‍ക്കാര്‍; വിഡി സതീശനും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: വൻ ജനസാഗരത്തെ സാക്ഷിയാക്കി കേരളത്തിൻ്റെ ഇരുപത്തിനാലാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് വി.ഡി. സതീശൻ പ്രതിജ്‌ഞയെടുത്തത്. മുഖ്യമന്ത്രിക്ക് പിന്നാലെ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, എ.പി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, [&Read More

India

വി.ഡി സതീശന് ആശംസകളുമായി പ്രധാനമന്ത്രി; കേരളത്തിന് എല്ലാ പിന്തുണയും ഉറപ്പുനൽകി കേന്ദ്രം

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി.ഡി സതീശന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ സംസ്ഥാന സർക്കാരിന് കേന്ദ്ര ഗവൺമെന്റിന്റെ എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി. സമൂഹമാധ്യമമായ ‘എക്സി’ൽ മലയാളത്തിലാണ് പ്രധാനമന്ത്രി തന്റെ സന്ദേശം പങ്കുവെച്ചത്. വി.ഡി സതീശന്റെ ഭരണകാലത്തിന് എല്ലാ ആശംസകളും നേരുന്നതായും, കേരള ജനതയുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി പുതുതായി രൂപീകൃതമായ ഗവൺമെന്റിന് കേന്ദ്രത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും പ്രധാനമന്ത്രി കുറിച്ചു.Read More

Kerala

‘മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാൻ പറ്റില്ല, ആ നിയമങ്ങൾ കേന്ദ്രത്തിന്റേത്; വി.ഡി സതീശൻ വണ്ടി

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ നൽകിയ വാഗ്ദാനങ്ങൾക്കെതിരെ സംവിധായകൻ അഖിൽ മാരാർ. മോട്ടോർ വാഹന മോഡിഫിക്കേഷൻ നിയമങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്നതാണെന്നും, ഇതിൽ സുപ്രീം കോടതിയുടേതടക്കം കൃത്യമായ വിധിന്യായങ്ങൾ ഉള്ളതിനാൽ മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ ഒന്നും ചെയ്യാനാകില്ലെന്നും അഖിൽ മാരാർ വ്യക്തമാക്കി. അധികാരത്തിൽ എത്തുന്നതിനായി വി.ഡി സതീശൻ വണ്ടി ഭ്രാന്തന്മാരെ പറ്റിച്ച് വോട്ട് വാങ്ങിയതാണെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം താൻ മുൻപ് രമേശ് ചെന്നിത്തലയുമായി ചർച്ച ചെയ്തിരുന്നുവെന്നും, ആരെയും പറ്റിച്ച് [&Read More