30/03/2026
[fontresizer_tawhidurrahmandear_widget]

മോദി-ട്രംപ് ഫോണ്‍ കോളില്‍ ഇലോണ്‍ മസ്കും? വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

 മോദി-ട്രംപ് ഫോണ്‍ കോളില്‍ ഇലോണ്‍ മസ്കും? വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ ഇലോൺ മസ്ക് പങ്കുചേർന്നുവെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം തള്ളി. മാർച്ച് 24-ന് നടന്ന സംഭാഷണം ഇരുനേതാക്കൾക്കിടയിൽ മാത്രമുള്ളതായിരുന്നുവെന്നും മറ്റ് സ്വകാര്യ വ്യക്തികൾ അതിൽ ഭാഗമായിട്ടില്ലെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി. സംഭാഷണത്തിൽ മസ്കിന്റെ സാന്നിധ്യമുണ്ടായെന്ന ‘ന്യൂയോർക്ക് ടൈംസി’ന്റെ റിപ്പോർട്ടിനെത്തുടർന്നാണ് കേന്ദ്രസർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്.

ഹോർമുസ് കടലിടുക്കിലെ സുരക്ഷയും ആഗോള ഊർജ്ജ വിപണിയിലെ സ്ഥിരതയുമായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ. അന്താരാഷ്ട്ര എണ്ണവ്യാപാരത്തിന് നിർണ്ണായകമായ സമുദ്രപാത തടസ്സമില്ലാതെ നിലനിർത്തേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും അടിവരയിട്ടു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയുടെ പൂർണ്ണ പിന്തുണ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. നേരത്തെ, ഇറാനെതിരായ സൈനിക നീക്കം അഞ്ച് ദിവസത്തേക്ക് മാറ്റിവെക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയുടെ മേലുള്ള വ്യാപാര തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുന്ന കരാറിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ സംഭാഷണമാണിത്. പശ്ചിമേഷ്യയിലെ സമാധാനം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ നടത്തിയ ചർച്ചയിലും ഊന്നിപ്പറഞ്ഞിരുന്നു.

Also read: