‘ഇസ്രയേലിനെതിരെ ഉപരോധം വേണം, ചെയ്തുകൂട്ടുന്നത് സമാനതകളില്ലാത്ത ക്രൂരത’; യുഎൻ നടപടി ആവശ്യപ്പെട്ട് തുർക്കി പാർലമെന്റ് സ്പീക്കർ
ഇസ്താംബൂൾ: ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ നൽകാനുള്ള നീക്കത്തിൽ ഇസ്രയേലിനെതിരെ രൂക്ഷവിമർശനവുമായി തുർക്കി പാർലമെന്റ് സ്പീക്കർ നുമാൻ കുർതുൽമസ്. ഇസ്രയേലിനെ ഐക്യരാഷ്ട്രസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വർണ്ണവിവേചനത്തിന്റെ പേരിൽ 1974-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വീകരിച്ച രാജ്യാന്തര നടപടി ഇസ്രയേലിന്റെ കാര്യത്തിലും മാതൃകയാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്താംബൂളിൽ നടന്ന ഇന്റർ-പാർലമെന്ററി യൂണിയന്റെ (IPU) 152-ാമത് ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രയേൽ നടത്തുന്നത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് കുർതുൽമസ് ആരോപിച്ചു. “ഒരു രാജ്യത്ത് ഫലസ്തീനികൾക്കായി ഒരു നിയമവും ഇസ്രയേലികൾക്കായി മറ്റൊരു നിയമവും നടപ്പിലാക്കുന്നത് വർണ്ണവിവേചനമല്ലേ?” എന്ന് അദ്ദേഹം ചോദിച്ചു. ഗസ്സയിലെ അക്രമം തടയുന്നതിലും സമാധാനം ഉറപ്പാക്കുന്നതിലും ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടുവെന്നും, അധികാരം കൈയാളുന്നവരുടെ താല്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമായി യുഎൻ മാറിയെന്നും അദ്ദേഹം വിമർശിച്ചു.
മിഡിൽ ഈസ്റ്റിലെ പല രാജ്യങ്ങളും പരമാധികാര ലംഘനങ്ങൾ നേരിടുകയാണെന്ന് പറഞ്ഞ അദ്ദേഹം, എല്ലാ രാഷ്ട്രങ്ങൾക്കും തുല്യ അവകാശങ്ങളുണ്ടെന്നും വ്യക്തമാക്കി. മേഖലയിലെ സംഘർഷങ്ങൾ ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള ശത്രുത വർധിപ്പിക്കാൻ കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ യാഥാർത്ഥ്യമാക്കാൻ ചർച്ചകൾ പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ലെബനനിൽ ഇസ്രയേൽ ആക്രമണം ശക്തമായി തുടരുകയാണ്. ജനവാസ മേഖലകളിൽ വൈറ്റ് ഫോസ്ഫറസ് പോലുള്ള മാരക രാസവസ്തുക്കൾ ഇസ്രയേൽ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് അതേസമയം, ലെബനനിൽ ഇസ്രയേൽ ആക്രമണം ശക്തമായി തുടരുകയാണ്. ജനവാസ മേഖലകളിൽ വൈറ്റ് ഫോസ്ഫറസ് പോലുള്ള മാരക രാസവസ്തുക്കൾ ഇസ്രയേൽ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്‌തിരുന്നു.