02/08/2026
[fontresizer_tawhidurrahmandear_widget]

‘റാന്നിയിൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നു; ക്യാമ്പുകളിൽ ഭക്ഷണത്തിന് ക്ഷാമം’- സർക്കാരിനെതിരെ പിണറായി വിജയൻ

 ‘റാന്നിയിൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നു; ക്യാമ്പുകളിൽ ഭക്ഷണത്തിന് ക്ഷാമം’- സർക്കാരിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതിനെതിരെ പ്രതിപക്ഷനേതാവ് പിണറായി വിജയൻ രംഗത്ത്. ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

വ്യാപാരികൾക്ക് കടകളിലെ സാധനങ്ങൾ സുരക്ഷിതമാക്കാൻ സമയം ലഭിക്കാത്തതിനെത്തുടർന്ന് അവർക്ക് തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവിതരണം തടസ്സപ്പെട്ടതായും സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം സന്നദ്ധ പ്രവർത്തകരും നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും ചേർന്നാണ് ക്യാമ്പുകളിൽ ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്തത്.

ദുരന്തബാധിതർക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന്, സുരക്ഷിത താമസം, നഷ്ടപരിഹാരം എന്നിവ ഉറപ്പാക്കണമെന്നും വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ സംസ്ഥാനത്തുടനീളം 209 ക്യാമ്പുകളിലായി 5792 പേർ കഴിയുന്നുണ്ടെന്നാണ് വിവരം. പ്രകൃതിദുരന്തത്തിൽ 8 പേർ മരണപ്പെടുകയും 8 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കണമെന്നും പ്രതിസന്ധി അതിജീവിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Also read: