27/09/2026
[fontresizer_tawhidurrahmandear_widget]

പിണറായിയുടെ സോഷ്യൽ മീഡിയ മുഖം മിനുക്കിയത് 12 പേർ; നൽകിയത് മൂന്ന് കോടി! കണക്ക് പുറത്ത്

 പിണറായിയുടെ സോഷ്യൽ മീഡിയ മുഖം മിനുക്കിയത് 12 പേർ; നൽകിയത് മൂന്ന് കോടി! കണക്ക് പുറത്ത്

തിരുവനന്തപുരം: വ്യക്തിഗത സ്റ്റാഫുകൾക്ക് പുറമെ, പിണറായി വിജയന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനായി 12 അംഗ ടീമിനെ നിയമിക്കുകയും ഇവർക്ക് ശമ്പളമായി 3 കോടിയിലധികം രൂപ നൽകുകയും ചെയ്തതായി വിവരാവകാശ രേഖ. മന്ത്രിമാർക്കോ പ്രതിപക്ഷ നേതാവിനോ ഇല്ലാത്ത പ്രത്യേക സംവിധാനമാണ് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കായി ഒരുക്കിയത്.

2022 മേയിലാണ് 12 പേരെ കരാറടിസ്ഥാനത്തിൽ നിയമിച്ചത്. തുടക്കത്തിൽ ആറ് മാസത്തേക്കായിരുന്നു നിയമനമെങ്കിലും പിന്നീട് ഇത് നീട്ടുകയായിരുന്നു. ടീമിന്റെ തലവന് പ്രതിമാസം 78,750 രൂപയും രണ്ടാമന് 73,500 രൂപയുമാണ് ശമ്പളം. സംഘത്തിലെ 9 പേർക്കും പ്രതിമാസം അരലക്ഷം രൂപയ്ക്ക് മുകളിലാണ് വേതനം.

നാല് വർഷത്തോളമായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലെ റീലുകളും പോസ്റ്റുകളും ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ തയാറാക്കിയ ഇവർക്ക് ശമ്പള ഇനത്തിൽ മാത്രം 3,17,63,010 രൂപ ഖജനാവിൽ നിന്ന് ചെലവഴിച്ചു. ഓഫിസ് സൗകര്യങ്ങൾക്കായി ചെലവിട്ട തുക ഇതിന് പുറമെയാണ്. 30-ലധികം പേഴ്സണൽ സ്റ്റാഫും പിആർഡി സംവിധാനവും നിലനിൽക്കെ സോഷ്യൽ മീഡിയ പ്രചാരണത്തിനായി ഇത്രയും തുക ചെലവാക്കിയതിനെതിരെ ചോദ്യങ്ങൾ ഉയരുന്നുണ്ട്.

Also read: