21/10/2026
[fontresizer_tawhidurrahmandear_widget]

‘ഞാൻ ട്രാവൽ ഏജന്റാണോ? എന്നോട് ചോദിച്ചിട്ട് വല്ല കാര്യവുമുണ്ടോ?’: രാഹുൽ ഗാന്ധിയുടെ വിദേശയാത്രാ വിവാദത്തിൽ തരൂർ

 ‘ഞാൻ ട്രാവൽ ഏജന്റാണോ? എന്നോട് ചോദിച്ചിട്ട് വല്ല കാര്യവുമുണ്ടോ?’: രാഹുൽ ഗാന്ധിയുടെ വിദേശയാത്രാ വിവാദത്തിൽ തരൂർ

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. താനൊരു ട്രാവൽ ഏജന്റാണോയെന്നും തന്നോട് ഇത് ചോദിച്ചിട്ട് കാര്യമുണ്ടോയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമാകുന്നതിനിടെ രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയതും, വിഷയം ബിജെപി ആയുധമാക്കിയതും ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം. “ഞാനൊരു ട്രാവൽ ഏജന്റാണോ? എന്നോട് ചോദിച്ചിട്ട് വല്ല കാര്യവുമുണ്ടോ? ഞാൻ എന്തുകൊണ്ടാണ് ഡൽഹി വിട്ട് നാട്ടിലേക്ക് വന്നത്? ഓരോ ആളുകൾക്കും ഓരോ ഉത്തരവാദിത്തങ്ങളുണ്ടാകും, എനിക്ക് പറയാൻ അറിയില്ല,” എന്ന് ശശി തരൂർ പറഞ്ഞു.

രാഹുൽ ഗാന്ധി വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ ബിജെപി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നു. ‘നുണകൾ പ്രചരിപ്പിച്ചു മടുത്തതുകൊണ്ട് കുറച്ചുദിവസം വിയറ്റ്‌നാമിൽ കറങ്ങാൻ പോയതാണ്’ എന്ന് പരിഹസിച്ചാണ് ബിജെപി വീഡിയോ പുറത്തുവിട്ടത്. നവരാത്രി ആഘോഷങ്ങളുടെയും പ്രതിപക്ഷ പ്രതിഷേധങ്ങളുടെയും സമയത്ത് അദ്ദേഹം രാജ്യം വിട്ടതിനെ ബിജെപി വക്താക്കൾ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു.

അതേസമയം, രാഹുൽ ഗാന്ധിയുടേത് തികച്ചും വ്യക്തിപരമായ യാത്രയാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. സ്വന്തം സമയത്ത് എവിടെയും യാത്ര ചെയ്യാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോൺഗ്രസ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളെ ഓർമ്മിപ്പിച്ചാണ് ബിജെപി വിമർശനങ്ങളെ പ്രതിരോധിച്ചത്.

Also read: