04/03/2026
[fontresizer_tawhidurrahmandear_widget]

രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കാന്‍ നീക്കം; സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി ബിജെപി എംപി

 രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കാന്‍ നീക്കം; സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി ബിജെപി എംപി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ അയോഗ്യതാ നീക്കവുമായി ബിജെപി. കോണ്‍ഗ്രസ് എംപിയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കാനുള്ള ഔപചാരിക നടപടിക്രമങ്ങള്‍ക്ക് ബിജെപി എംപി നിഷികാന്ത് ദുബെ തുടക്കം കുറിച്ചു. മുന്‍ സൈനിക മേധാവി ജനറല്‍ എം.എം നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്കെതിരായ പരാമര്‍ശങ്ങളുമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്.

രാഹുല്‍ ഗാന്ധിക്ക് വിദേശ ശക്തികളുമായി ബന്ധമുണ്ടെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും നിഷികാന്ത് ദുബെ ആരോപിച്ചു. ലോകമെമ്പാടും വിവാദങ്ങളില്‍പ്പെട്ട സോറോസ് ഫൗണ്ടേഷന്റെ സജീവ പങ്കാളിയായാണ് രാഹുല്‍ പ്രവര്‍ത്തിക്കുന്നതെന്ന് ദുബെ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തെയും കോര്‍പറേറ്റുകളെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ച രാഹുലിന്റെ അംഗത്വം റദ്ദാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

അതേസമയം, ബിജെപിയുടെ നീക്കത്തെ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിച്ചു. നിഷികാന്ത് ദുബെ മന്ത്രിസ്ഥാനം മോഹിച്ചാണ് ഇത്തരം നാടകങ്ങള്‍ കളിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി രേണുക ചൗധരി പരിഹസിച്ചു. ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുത്ത രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഇത്തരം നോട്ടീസുകളെ ഭയക്കുന്നില്ലെന്ന് കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.

നേരത്തെ 2023ലും മോദി പരാമര്‍ശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തില്‍, ഹര്‍ദീപ് സിങ് പുരിക്കെതിരായ ആരോപണങ്ങള്‍ വീണ്ടും നിയമകുരുക്കിലേക്ക് നീങ്ങുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

Also read: