19/07/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേലിന് വൻ തിരിച്ചടി; ഫോക്‌സ്‌വാഗൻ ഫാക്ടറിയിൽ ‘അയൺ ഡോം’ നിർമിക്കാനുള്ള നീക്കം പൊളിച്ച് ഖത്തർ | Qatar in Volkswagen Israel defense venture

 ഇസ്രയേലിന് വൻ തിരിച്ചടി; ഫോക്‌സ്‌വാഗൻ ഫാക്ടറിയിൽ ‘അയൺ ഡോം’ നിർമിക്കാനുള്ള നീക്കം പൊളിച്ച് ഖത്തർ | Qatar in Volkswagen Israel defense venture

ബെർലിൻ/ദോഹ: ജർമൻ വാഹന ഭീമനായ ഫോക്‌സ്വാഗനും ഇസ്രയേലും തമ്മിലുള്ള ആയുധ കരാറിന് വൻ തിരിച്ചടി(Qatar in Volkswagen Israel defense venture). ഇസ്രയേലിന്റെ ഔദ്യോഗിക പ്രതിരോധ കമ്പനിയായ റാഫേലും ഫോക്‌സ്വാഗനും തമ്മിൽ ഒപ്പുവയ്ക്കാൻ നിശ്ചയിച്ചിരുന്ന അതീവ തന്ത്രപ്രധാനമായ സംയുക്ത സൈനിക സംരംഭം ഖത്തർ തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞു. ഇസ്രയേലിന്റെ വിശ്വസ്ത മിസൈൽ പ്രതിരോധ സംവിധാനമായ ‘അയൺ ഡോമിന്റെ‘ ഭാഗങ്ങൾ ജർമനിയിലെ ഫോക്‌സ്വാഗൻ ഫാക്ടറിയിൽ നിർമിക്കാനുള്ള പദ്ധതിയാണ് കമ്പനിയുടെ മൂന്നാമത്തെ ഏറ്റവും വലിയ ഓഹരി ഉടമയായ ഖത്തർ സ്റ്റേറ്റ് വെൽത്ത് ഫണ്ട്(ക്യുഐഎ) തടഞ്ഞത്.

ജർമൻ മാധ്യമമായ ‘ബിൽഡ്’ ആണ് വാർത്ത പുറത്തുവിട്ടത്. കടുത്ത സാമ്പത്തിക നഷ്ടത്തിലായ ജർമനിയിലെ ഓസ്നാബ്രൂക്ക് ഫാക്ടറിയിലെ 2,300ഓളം വരുന്ന ജീവനക്കാരുടെ ഭാവി സുരക്ഷിതമാക്കാനുള്ള പദ്ധതിയുടെ ഭാഗമെന്നു പറഞ്ഞായിരുന്നു കമ്പനി കരാറിലേക്ക് കടന്നത്. എന്നാൽ, ഖത്തർ ഇടപെടലോടെ നീക്കത്തിനു തിരിച്ചടിയേറ്റിരിക്കുകയാണ്.

പ്രതിസന്ധിയിലായ ഫാക്ടറിയും ഇസ്രയേലിന്റെ ‘രക്ഷാപ്രവർത്തനവും’ | Qatar in Volkswagen Israel defense venture

യൂറോപ്യൻ വാഹന വിപണിയിലുണ്ടായ കനത്ത ഇടിവും ആവശ്യക്കാരുടെ കുറവും കാരണം ജർമനിയിലെ ഓസ്നാബ്രൂക്ക് പ്ലാന്റിലെ കാർ നിർമാണം 2027-ഓടെ പൂർണമായി അവസാനിപ്പിക്കാൻ ഫോക്‌സ്വാഗൻ ഗ്രൂപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. ഫാക്ടറി പൂർണമായി അടച്ചുപൂട്ടുന്നതോടെ 2,300-ലധികം വരുന്ന തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുത്തു. മാനേജ്മെന്റും ശക്തമായ തൊഴിലാളി യൂണിയനുകളും തമ്മിൽ ഇതേച്ചൊല്ലി വലിയ തർക്കങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് കമ്പനി സി.ഇ.ഒ ഒലിവർ ബ്ലൂം ഒരു ബദൽ മാർഗം നിർദേശിച്ചത്. ഫാക്ടറിയെ സിവിലിയൻ വാഹന നിർമാണത്തിൽനിന്നു സൈനിക ട്രക്കുകളുടെയും യുദ്ധവിമാന സാമഗ്രികളുടെയും ഉത്പാദന കേന്ദ്രമാക്കി മാറ്റുക എന്നതായിരുന്നു അത്.

ഇതിന്റെ തുടർച്ചയായി ഫോക്‌സ്വാഗൻ ഇസ്രയേലിന്റെ പൊതുമേഖലാ ആയുധ നിർമാണ കമ്പനിയായ റാഫേലുമായി താൽപര്യപത്രം ഒപ്പുവച്ചു. പുതിയ കരാർ പ്രകാരം റാഫേലും ഫോക്‌സ്വാഗനും സംയുക്തമായി ഒരു കമ്പനി രൂപീകരിക്കുകയും, അയൺ ഡോം മിസൈൽ ലോഞ്ചറുകൾ വഹിക്കുന്നതിനുള്ള ഭീമൻ ട്രക്കുകളുടെ ചേസിസുകളും മറ്റ് ഘടകങ്ങളും ഈ ജർമൻ പ്ലാന്റിൽ നിർമിക്കാൻ ധാരണയാവുകയും ചെയ്തു. റാഫേൽ സി.ഇ.ഒ യോവ് തൂർഗെമാൻ കഴിഞ്ഞ ആഴ്ചകളിൽ ജർമനി സന്ദർശിച്ച് സർക്കാർ പ്രതിനിധികളുമായും കമ്പനി മേധാവികളുമായും കൂടിക്കാഴ്ച നടത്തി അന്തിമ കരാറിലേക്ക് കടക്കാനിരിക്കെയാണ് ഖത്തറിന്റെ അപ്രതീക്ഷിത ഇടപെടൽ ഉണ്ടാകുന്നത്.

Qatar in Volkswagen Israel defense venture

ഖത്തറിന്റെ കടുത്ത നിലപാട് | Qatar in Volkswagen Israel defense venture

ഫോക്‌സ്വാഗന്റെ മൊത്തം വോട്ടിങ് അവകാശത്തിന്റെ 17 ശതമാനവും ആകെ ഓഹരി മൂലധനത്തിന്റെ 10.4 ശതമാനവും കൈവശംവച്ചിരിക്കുന്നത് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയാണ്. വോൾഫ്‌സ്ബർഗിലെ ഫോക്‌സ്വാഗൻ ആസ്ഥാനത്തെ ഏത് പ്രധാന തീരുമാനങ്ങളെയും സ്വാധീനിക്കാൻ പോന്ന വലിയൊരു പദവിയാണിത്. കൂടാതെ ഫോക്‌സ്വാഗന്റെ ഉന്നതാധികാര സൂപ്പർവൈസറി ബോർഡിൽ രണ്ട് നിർണായക സീറ്റുകൾ ഖത്തർ ഭരണകൂട പ്രതിനിധികൾക്കുണ്ട്.

പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇസ്രയേലും ഫലസ്തീൻ സായുധ സംഘടനയായ ഹമാസും തമ്മിലും, അമേരിക്കയും ഇറാനും തമ്മിലും നടക്കുന്ന അതീവ സങ്കീർണമായ സമാധാന ചർച്ചകളിൽ പ്രധാന മധ്യസ്ഥനാണ് ഖത്തർ. ഇസ്രയേലുമായി ഔദ്യോഗികമായി നയതന്ത്ര ബന്ധങ്ങൾ പുലർത്താത്ത രാജ്യം കൂടിയാണ് അവർ. തങ്ങളുടെ വൻതോതിലുള്ള സാമ്പത്തിക നിക്ഷേപം ഇസ്രയേലിന്റെ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തങ്ങളുടെ നയതന്ത്ര നിലപാടുകൾക്ക് വിരുദ്ധമാണെന്ന് ദോഹ വ്യക്തമാക്കി.

ഇസ്രയേലിനെ മിസൈൽ പ്രഹരങ്ങളിൽനിന്നും ഡ്രോണുകളിൽനിന്നും സംരക്ഷിക്കാൻ മാത്രം ലക്ഷ്യമിട്ടുള്ള ഒരു ആയുധ പദ്ധതിക്ക് തങ്ങളുടെ പണം ഉപയോഗിക്കാൻ കഴിയില്ലെന്ന കർശനമായ നിലപാടാണ് ഖത്തർ സ്വീകരിച്ചത്. ഇതിനു പുറമെ ഗസ്സയിൽ ഉൾപ്പെടെ ഇസ്രയേൽ നടക്കുന്ന യുദ്ധക്കുറ്റങ്ങളിലും മനുഷ്യത്വ വിരുദ്ധമായ ആക്രമണങ്ങളിലും പങ്കാളിയാകുന്നതിനും തുല്യമാകുമത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്പനി കടുത്ത തീരുമാനത്തിലേക്കു കടന്നതെന്നാണു പുറത്തുവരുന്ന വിവരം.

ജർമനിയിൽ പുകയുന്ന വിവാദങ്ങളും സുരക്ഷാ മുന്നറിയിപ്പുകളും | Qatar in Volkswagen Israel defense venture

ഈ സൈനിക ഇടപാട് ജർമനിക്കുള്ളിലും വലിയ തോതിലുള്ള ആഭ്യന്തര തർക്കങ്ങൾക്ക് വഴിതുറന്നിരുന്നു. സിവിലിയൻ ബ്രാൻഡായ ഫോക്‌സ്വാഗൻ ആയുധ നിർമാണത്തിലേക്ക് കടക്കുന്നതിനെതിരെ സമാധാന പ്രവർത്തകരും തൊഴിലാളികളും ഒട്ടനവധി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ജർമനിയിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ ‘ലെഫ്റ്റ് പാർട്ടി’, ഗസ്സയിലും പശ്ചിമേഷ്യയിലും യുദ്ധക്കുറ്റങ്ങൾ ആരോപിക്കപ്പെടുന്ന ഇസ്രയേലിലെ നെതന്യാഹു സർക്കാരിന്റെ ഔദ്യോഗിക കമ്പനിയുമായി കൈകോർക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് വ്യക്തമാക്കി രംഗത്തുവന്നിരുന്നു.

അതേസമയം, വിദേശ നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുമ്പോൾ തന്നെ പാശ്ചാത്യ രാജ്യങ്ങൾ ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക താൽപര്യങ്ങൾക്ക് മുൻപിൽ പൂർണമായി അടിറവുപറയുന്നത് അപകടകരമാണെന്ന് ലണ്ടനിലെ കിങ്‌സ് കോളേജിലെ പ്രമുഖ സുരക്ഷാ വിദഗ്ദ്ധൻ പീറ്റർ ആർ. ന്യൂമാൻ പ്രതികരിച്ചു. ഖത്തറിന്റെ വീറ്റോ കാരണം ഫോക്‌സ്വാഗന്റെ ഇസ്രയേൽ പ്രതിരോധ സഹകരണ നീക്കമാണു പാളിയത്.

ഇത്തരത്തിൽ ജർമനിയിൽ തടസ്സങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ, ഇസ്രയേലിന്റെ റാഫേൽ കമ്പനി തങ്ങളുടെ അയൺ ഡോം നിർമാണ ശൃംഖല മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അടിയന്തര നീക്കങ്ങൾ ആരംഭിച്ചതായി ‘ജെറുസലേം പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ പ്രതിരോധ കമ്പനികളുമായി ചേർന്ന് ഇന്ത്യയിൽ ഒരു പുതിയ ‘അയൺ ഡോം ഇന്റർസെപ്റ്റർ’ ഉത്പാദന ലൈൻ സ്ഥാപിക്കുന്നതിനായുള്ള പ്രാഥമിക ചർച്ചകൾ അവർ ആരംഭിച്ചിട്ടുണ്ട്.

Also read: