28/09/2026
[fontresizer_tawhidurrahmandear_widget]

Tags :CJP

Main story

‘പാർലമെന്റിനെ നിശ്ശബ്ദമാക്കാനാകില്ല’; നീറ്റ് ചോദ്യങ്ങൾ തള്ളിയതിൽ പ്രതിഷേധിച്ച് സിജെപി

ന്യൂഡൽഹി: വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമായും നീറ്റ് യു.ജി 2026 പരീക്ഷയുമായും ബന്ധപ്പെട്ട് ലോക്‌സഭയിൽ സമർപ്പിച്ച മൂന്ന് സെറ്റ് ചോദ്യങ്ങൾക്ക് അനുമതി നിഷേധിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.ജെ.പി വക്താവ് സൗരവ് ദാസ്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് ചോദ്യങ്ങൾ ഒഴിവാക്കിയതെന്നാണ് സൗരവ് ദാസിന്റെ ആരോപണം. പാർലമെന്റിലെ ചോദ്യോത്തര വേള സർക്കാരിന്റെ ഉത്തരവാദിത്തം ഉറപ്പാക്കുന്ന പ്രധാന സംവിധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ എം.പി മാതേശ്വരൻ വി.എസ് കേന്ദ്ര ആഭ്യന്തര, വിദ്യാഭ്യാസ മന്ത്രാലയങ്ങളോട് മറുപടി ആവശ്യപ്പെട്ട് സമർപ്പിച്ച ചോദ്യങ്ങളാണ് നിരസിക്കപ്പെട്ടതെന്ന് ദാസ് അറിയിച്ചു. 101799, 101801 [&Read More

India

‘പുതിയ പാർലമെന്റും പ്രധാനമന്ത്രിക്ക് വസതിയുമായി; എന്നിട്ടും എന്തുകൊണ്ട് പുതിയ സ്കൂളുകൾ നിർമിക്കുന്നില്ല?’- പുതിയ

ന്യൂഡൽഹി: ഗ്രാമീണ മേഖലയിലെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി രാജ്യവ്യാപക കാമ്പയിനുമായി സിജെപി. വരാനിരിക്കുന്ന സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15Read More

Main story

‘വിദ്യാർത്ഥികൾക്കെതിരായ കേസുകൾ റദ്ദാക്കാം’; പ്രക്ഷോഭകർക്ക് ആശ്വാസമായി സുപ്രീംകോടതിയുടെ നിർണ്ണായക ഉത്തരവ്

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കൾക്ക് പ്രക്ഷോഭം അവസാനിപ്പിക്കാൻ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിനും സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ പൂർണ്ണമായി ഒഴിവാക്കുന്നതിനും വഴിതുറന്ന് സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്. നേരത്തെ ജൂലൈ 28Read More

India

‘ഗാന്ധിജിയുടെ കൊലയാളികൾക്ക് ഞങ്ങളെ വിമർശിക്കാൻ അവകാശമില്ല’; ആർഎസ്എസിന് മറുപടിയുമായി അഭിജീത് ദീപ്‌കെ

ന്യൂഡൽഹി: സിജെപി പ്രവർത്തകർ ദേശവിരുദ്ധരാണെന്ന ആർഎസ്എസ് നേതാവ് അതുൽ ലിമായെയുടെ ആരോപണത്തിന് രൂക്ഷമായ മറുപടിയുമായി പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് ദീപ്‌കെ വിമര്‍ശിച്ചു.നാഥുറാം വിനായക് ഗോഡ്‌സെയാണ് രാജ്യത്തെ ആദ്യത്തെ ദേശവിരുദ്ധനെന്നും ഗാന്ധിയുടെ കൊലയാളികൾക്ക് മറ്റാരെയും ദേശവിരുദ്ധർ എന്ന് വിളിക്കാൻ യാതൊരു ധാർമ്മിക അവകാശവുമില്ലെന്നും ദീപ്കെ തുറന്നടിച്ചു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സിജെപി നടത്തിയ പ്രതിഷേധം വെറുമൊരു സമരമല്ലെന്നും അതിന് പിന്നിൽ പ്രവർത്തിച്ചത് ദേശവിരുദ്ധ ശക്തികളാണെന്നുമായിരുന്നു ആർഎസ്എസ് നേതാവ് അതുൽ [&Read More

India

‘ഞാൻ രേഖകൾ കാണിക്കാം; അസൽ ഡിഗ്രി സർട്ടിഫിക്കറ്റ് കാണിക്കാൻ പരമോന്നത നേതാവ് തയ്യാറാകുമോ?’-

ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ ബിജെപിയും സർക്കാരും പകപോക്കൽ നടപടികൾ തുടരുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വിഷയം വീണ്ടും ഉന്നയിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. തൻറെ അമേരിക്കൻ പഠനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകൻ വിവരാവകാശ അപേക്ഷ നൽകിയതിന് മറുപടിയായാണ് അഭിജീതിന്റെ പ്രതികരണം. കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് സ്വദേശിയായ അമിത് തിവാരിയാണ് വിവരാവകാശ അപേക്ഷ നൽകിയത്. ഇതിന് മറുപടിയായി, തനിക്ക് ലഭിച്ച സ്കോളർഷിപ്പ് [&Read More

Main story

‘മോദി ഒരു മികച്ച ഇൻഫ്ലുവൻസർ, പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞ് അതിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ’; പരിഹസിച്ച്

മുംബൈ: നീറ്റ് യു.ജി 2026 പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള നടപടികൾ കേന്ദ്രസർക്കാർ ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ ഭീകരരല്ല, രാജ്യത്തിന്റെ ഭാവിയാണെന്നും അവരുടെ പ്രതിഷേധത്തെ അടിച്ചമർത്താനാണ് ശ്രമമെങ്കിൽ കടുത്ത രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ന്യൂഡൽഹിയിൽ 36 ദിവസം നീണ്ടുനിന്ന പ്രക്ഷോഭത്തിന് ശേഷം സ്വന്തം നാടായ ഛത്രപതി സംഭാജിനഗറിലെത്തിയ അഭിജീത് ദീപ്‌കെയ്ക്ക് പ്രവർത്തകർ [&Read More

India

‘ജന്തർ മന്തർ സമരക്കാർക്ക് ഭക്ഷണം നൽകിയതിന് പോലീസ് വേട്ട’; സുപ്രീം കോടതിയിൽ ഹരജിയുമായി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ കോക്ക്‌റോച്ച് ജനതാ പാർട്ടി(സിജെപി) സംഘടിപ്പിച്ച വിദ്യാർഥി പ്രക്ഷോഭത്തിൽ സന്നദ്ധസേവനം നടത്തിയത് പോലീസ് നടത്തുന്ന വേട്ടയ്‌ക്കെതിരെ നിയമയുദ്ധവുമായി മുഹമ്മദ് ജുനൈദ്(Read More

Main story

സിജെപി മാതൃകയിൽ ജാതി സംവരണത്തിനെതിരെ പുതിയ ക്യാമ്പയിൻ; ഇൻസ്റ്റഗ്രാമിൽ പിന്തുണച്ച് 55 ലക്ഷം

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ മുട്ടുകുത്തിച്ച കോക്രോച്ച് ജനതാ പാർട്ടിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജാതിസംവരണത്തിനെതിരെ പുതിയ ഓൺലൈൻ കൂട്ടായ്‌മ രൂപപ്പെട്ടു. ‘സംവരണം ഇല്ലാതാക്കാനുള്ള സമരം’ (റിസർവേഷൻ ഹഠാവോ ആന്തോളൻRead More

Main story

സിജെപി സമരം: 18 വയസ്സിൽ താഴെയുള്ള ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും മോചിപ്പിക്കണം -സുപ്രീംകോടതി

ന്യൂഡൽഹി: പരീക്ഷാ ചോർച്ചയ്ക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളിൽ തടങ്കലിലാക്കപ്പെടുകയോ അറസ്റ്റിലാകുകയോ ചെയ്ത വിദ്യാർത്ഥികളിൽ 18 വയസ്സിൽ താഴെയുള്ളവരെയും ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും ഉടനടി മോചിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നിർദേശം. ഡൽഹി ജന്തർ മന്തറിലും വിവിധ സംസ്ഥാനങ്ങളിലുമായി ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരായ എഫ്.ഐ.ആറുകളിൽ തുടർനടപടികളോ കർശന നടപടികളോ സ്വീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. അതേസമയം, പ്രതിഷേധക്കാർക്കെതിരായ [&Read More

India

‘ജുനൈദ് സുരക്ഷിതനാണ്; എല്ലാ പിന്തുണയുമായി ഇനിയും ഞങ്ങൾ ഒപ്പമുണ്ടാകും’-വിശദീകരണവുമായി സിജെപി വക്താവ് |

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ സൗജന്യമായി ഭക്ഷണ വിതരണം ചെയ്തു ശ്രദ്ധേയനായ മുഹമ്മദ് ജുനൈദിനെ മാറ്റിനിർത്തിയെന്ന വാർത്തകൾ തള്ളി സിജെപി(Read More