13/06/2026
[fontresizer_tawhidurrahmandear_widget]

Tags :Iran war

Main story

അമേരിക്ക കരാർ ലംഘിച്ചു; വീണ്ടും ഹോർമുസ് അടച്ച് ഇറാൻ, കടലിടുക്കിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

തെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതത്തിന് ഇറാൻ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇസ്രയേലുമായുള്ള വെടിനിർത്തൽ പശ്ചാത്തലത്തിൽ കപ്പൽപാത തുറന്നുനൽകാൻ ധാരണയായിരുന്നുവെങ്കിലും, അമേരിക്ക വാഗ്ദാനങ്ങളിൽനിന്ന് പിന്തിരിഞ്ഞതാണ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാൻ കാരണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണ വിതരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്നതിന് പകരമായി തങ്ങൾക്കെതിരെയുള്ള ചില സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യാമെന്ന് അമേരിക്ക സമ്മതിച്ചിരുന്നുവെന്ന് ഇറാൻ അവകാശപ്പെടുന്നു. ഇറാനിൽനിന്നു ചരക്കുമായി പോകുന്ന കപ്പലുകൾക്കുള്ള ഉപരോധം നീക്കണമെന്നത് ഇതിൽ പ്രധാന [&Read More

Iran

യുഎസ് സൈനികർക്ക് ആത്മവീര്യം പകരാൻ ഉദ്ധരിച്ച ‘ബൈബിൾ വചനം’ സിനിമാ ഡയലോഗ്; വീണ്ടും

വാഷിങ്ടൺ: വാർത്താ സമ്മേളനത്തിനിടെ കീഴ്‌വായു പോയി നാണംകെട്ട യുഎസ് പ്രതിരോധ സെക്രട്ടി പീറ്റ് ഹെഗ്സേത്തിന് വീണ്ടും അമളി. പെന്റഗണിൽ സൈനികർക്കായി സംഘടിപ്പിച്ച അതീവ ഗൗരവതരമായ പ്രാർത്ഥനാ യോഗത്തിൽ ബൈബിൾ വചനമെന്ന പേരിൽ ഹെഗ്സേത്ത് ഉദ്ധരിച്ചത് ഹോളിവുഡ് സിനിമാ ഡയലോഗ്. ക്വെന്റിൻ ടാരന്റിനോയുടെ വിഖ്യാത ചിത്രമായ ‘പൾപ്പ് ഫിക്ഷനിലെ’ പ്രശസ്തമായ വരികളാണ് ബൈബിളിലേതെന്ന വ്യാജേന അദ്ദേഹം അവതരിപ്പിച്ചത്. പശ്ചിമേഷ്യയിൽ അമേരിക്കൻ സൈന്യം കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടെ, സൈനികരുടെ ആത്മവീര്യം വർധിപ്പിക്കാൻ പെന്റഗണിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രതിരോധ സെക്രട്ടറി പീറ്റ് [&Read More

World

‘കുഞ്ഞുങ്ങളെ കൊല്ലുന്ന രാക്ഷസന്മാർ; നിങ്ങളെ ലോകം മുഴുവൻ വെറുക്കുന്നു’-വിയറ്റ്നാമിൽ ഇസ്രയേൽ മുൻ സൈനികരെ

ഹാനോയ്: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ അവധി ആഘോഷിക്കാനെത്തുന്ന ഇസ്രയേൽ പൗരന്മാർക്ക് നേരെ പ്രതിഷേധം കടുക്കുന്നു. അന്താരാഷ്ട്രതലത്തിൽ ഇസ്രയേൽ പൗരന്മാർ നേരിടുന്ന കടുത്ത ജനരോഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. വിയറ്റ്നാമിലെ ഒരു റെസ്റ്റോറന്റിൽ ഐഡിഎഫിൽ റിസർവ് സൈനികരായിരുന്ന ഇസ്രയേലികളെ ഒരു സംഘം ബ്രിട്ടീഷ് വിനോദസഞ്ചാരികൾ തടയുകയും റെസ്റ്റോറന്റിൽ നിന്ന് ആട്ടിപ്പായിക്കുകയും ചെയ്തു. ഗസ്സയിലെ വംശഹത്യയെയും ഇസ്രയേൽ സൈന്യം മുൻകാലങ്ങളിൽ നടത്തിയ ക്രൂരതകളെയും കുറിച്ചുള്ള രൂക്ഷമായ ചോദ്യങ്ങളുമായാണ് വിനോദസഞ്ചാരികൾ ഇവരെ നേരിട്ടത്. ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ ടോം ഹൻഡാലിന്റെയും അമേരിക്കൻ ആക്ടിവിസ്റ്റ് [&Read More

World

കാർ നിർമാണം നിർത്തി യുദ്ധകാലാടിസ്ഥാനത്തിൽ ആയുധങ്ങൾ നിർമിക്കാൻ അമേരിക്ക; വാഹന ഭീമന്മാരുടെ സഹായം

വാഷിങ്ടൺ: പശ്ചിമേഷ്യ ഉൾപ്പെടെ ആഗോളതലത്തിൽ മുറുകുന്ന യുദ്ധസാഹചര്യങ്ങളും ആയുധശേഖരത്തിലുണ്ടായ കുറവും പരിഗണിച്ച് അമേരിക്കൻ പ്രതിരോധ വകുപ്പ് നിർണായക നീക്കത്തിലേക്ക്. ജനറൽ മോട്ടോഴ്സ്, ഫോർഡ് തുടങ്ങിയ പ്രമുഖ കാർ നിർമാതാക്കളോടും മറ്റ് വൻകിട വ്യവസായ ഗ്രൂപ്പുകളോടും ആയുധ നിർമാണ രംഗത്ത് സഹകരിക്കാൻ ട്രംപ് ഭരണകൂടം ഔദ്യോഗികമായി ആവശ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധം അമേരിക്കയുടെ വ്യവസായ മേഖലയെ ‘യുദ്ധകാലാടിസ്ഥാനത്തിൽ’ പ്രതിരോധരംഗത്ത് സജ്ജമാക്കാനാണ് പെന്റഗൺ ലക്ഷ്യമിടുന്നത്. യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘വാള്‍സ്ട്രീറ്റ് ജേണല്‍’ ആണ് വാർത്ത പുറത്തുവിട്ടത്. പെന്റഗണിലെ [&Read More

World

ഒടുവിൽ ഇസ്രയേലിനെ കൈവിട്ട് ഉറ്റമിത്രം ഇറ്റലിയും; പ്രതിരോധ കരാറുകൾ റദ്ദാക്കി, ഇനി പുതുക്കില്ല

റോം: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിന് തിരിച്ചടിയായി ഇറ്റലിയുടെ നയതന്ത്ര നീക്കം. ഇസ്രയേൽ പ്രതിരോധ സേനയുമായി ദീർഘകാലമായി നിലനിന്നിരുന്ന എല്ലാ പ്രതിരോധ സഹകരണ കരാറുകളും ഇറ്റലി താൽക്കാലികമായി നിർത്തിവെച്ചു. ഇസ്ലാമാബാദിലെ അമേരിക്കRead More

World

ആണവായുധ ശേഷി കുത്തനെ വർധിപ്പിച്ച് ഉത്തര കൊറിയ; ആശങ്കാജനകമെന്ന് ഐ.എ.ഇ.എ

വിയന്ന/പ്യോങ്യാങ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സുപ്രധാന നീക്കവുമായി ഉത്തര കൊറിയ. ആണവ പദ്ധതികൾ വിപുലീകരിക്കുകയും ആണവായുധശേഷി വർധിപ്പിക്കുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. അന്താരാഷ്ട്ര ആണവോർജ ഏജൻസി(ഐ.എ.ഇ.എ) മേധാവി റാഫേൽ ഗ്രോസിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ നടക്കുന്ന ആണവ പദ്ധതികൾ ആശങ്കപ്പെടുത്തുന്ന സാഹചര്യത്തിലാണുള്ളതെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഉത്തരകൊറിയയിലെ ആണവ കേന്ദ്രങ്ങളിൽനിന്നുള്ള ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തതിൽനിന്ന് ആണവായുധങ്ങൾ നിർമിക്കാനുള്ള ശേഷി അവർ ഗണ്യമായി വർധിപ്പിച്ചതായി കണ്ടെത്തിയെന്നാണ് ഗ്രോസിയെ ഉദ്ധരിച്ച് ‘റോയിട്ടേഴ്‌സ്’ റിപ്പോർട്ട് [&Read More

Iran

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുമായി നെതന്യാഹു പല യുഎസ് പ്രസിഡന്റുമാരെയും സമീപിച്ചു; മണിക്കൂറുകളോളം സംസാരിച്ച്

വാഷിങ്ടൺ: ജോൺ കെറിക്കു പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഗുരുതര പരാമർശവുമായി മറ്റൊരു മുൻ യുഎസ് വിദേശകാര്യ സെക്രട്ടറി കൂടി രംഗത്ത്. മുൻ യുഎസ് പ്രഥമ വനിത കൂടിയായ ഹിലരി ക്ലിന്റൺ ആണ് ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട സുപ്രധാന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഒരു എക്‌സിറ്റ് പ്ലാനുമില്ലാതെ ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുമായി നിരവധി യുഎസ് പ്രസിഡന്റുമാരെ നെതന്യാഹു സമീപിച്ചിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി. തനിക്കും അദ്ദേഹവുമായും ഇസ്രയേൽ വാർ കാബിനറ്റുമായും മണിക്കൂറുകളോളം സംസാരിച്ച് അവരെ നീക്കത്തിൽനിന്നു പിന്തിരിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും [&Read More

World

‘അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് ഇസ്രയേൽ എന്ന ഒറ്റ രാജ്യം; ഇറാൻ യുദ്ധം അമേരിക്കയുടെയും

ബെയ്ജിങ്: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ കടുത്ത നിലപാട് തുടർന്ന് സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. അന്താരാഷ്ട്ര നിയമങ്ങൾ ഇന്ന് പ്രധാനമായും ലംഘിക്കപ്പെടുന്നത് ഒരു രാജ്യമാണെന്നും അത് ഇസ്രയേൽ ഭരണകൂടമാണെന്നും അദ്ദേഹം വിമർശിച്ചു. ഇറാൻ യുദ്ധം അമേരിക്കയും ഇസ്രയേലും ചേർന്നു ചെയ്ത തെറ്റാണെന്നും സാഞ്ചെസ് കുറ്റപ്പെടുത്തി. ചൈന സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ തിരിച്ചടികൾ നിയമവിരുദ്ധമാണെന്നും സാഞ്ചസ് വിശേഷിപ്പിച്ചു. എന്നാൽ, ഈ യുദ്ധം അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭരണകൂടങ്ങൾ ഏകപക്ഷീയമായി ആരംഭിച്ച വലിയൊരു തെറ്റും [&Read More

World

യുദ്ധം പുനനരാരംഭിക്കാൻ ഒരുങ്ങി ഇസ്രയേൽ; ഹോർമുസിൽ കപ്പൽ തടയുമെന്ന് അമേരിക്ക

ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടരുന്നു.Read More