31/03/2026
[fontresizer_tawhidurrahmandear_widget]

ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്റ്റ്, ടെസ്ല.. 18 യുഎസ് കമ്പനികൾക്ക് ഇറാന്റെ അന്ത്യശാസനം; ദുബൈ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം

 ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്റ്റ്, ടെസ്ല.. 18 യുഎസ് കമ്പനികൾക്ക് ഇറാന്റെ അന്ത്യശാസനം; ദുബൈ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം

തെഹ്‌റാൻ: ഇസ്രയേലിന് സൈനികവും സാങ്കേതികവുമായ പിന്തുണ നൽകുന്ന ആഗോള കമ്പനികളെ ‘ശത്രുപക്ഷത്തുള്ളവർ’ ആയി പ്രഖ്യാപിച്ചുകൊണ്ട് ഇറാന്റെ പുതിയ നീക്കം. ഇറാൻ വിപ്ലവ ഗാർഡ്(ഐആർജിസി) ആണ് ബഹുരാഷ്ട്ര കുത്തക കമ്പനികൾക്കു ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗൂഗിൾ, ആപ്പിൾ, ഐബിഎം, മൈക്രോസോഫ്റ്റ്, ടെസ്ല, ആമസോൺ തുടങ്ങിയ 18 കമ്പനികൾ ഇസ്രയേലിലെ തങ്ങളുടെ പ്രവർത്തനങ്ങൾ ഉടനടി നിർത്തിവെക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.

ഏപ്രിൽ ഒന്ന് പുലർച്ചെ വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. ഈ അന്ത്യശാസനം ലംഘിക്കുന്ന കമ്പനികളുടെ സൈബർ ഇടങ്ങളും ആഗോള ആസ്തികളും ആക്രമിക്കപ്പെടുമെന്നാണ് ഇറാന്റെ ഭീഷണി.

അതിനിടെ, ദുബൈ തീരത്ത് വെച്ച് കൂറ്റൻ എണ്ണക്കപ്പലിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായി. ഇതോടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് മേഖല അതീവ അപകടാവസ്ഥയിലായിരിക്കുകയാണ്. ഇറാന്റെ നീക്കത്തിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇറാൻ പ്രകോപനം തുടർന്നാൽ ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡ്, വൈദ്യുതി നിലയങ്ങൾ, ശുദ്ധജല പ്ലാന്റുകൾ എന്നിവ പൂർണമായും തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

Also read: