11/05/2026
[fontresizer_tawhidurrahmandear_widget]

മൃത്യുഞ്ജയഹോമം, ഗണപതിഹോമം; വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ആലുവ മഹാദേവ ക്ഷേത്രത്തിൽ പൂജ

 മൃത്യുഞ്ജയഹോമം, ഗണപതിഹോമം; വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ആലുവ മഹാദേവ ക്ഷേത്രത്തിൽ പൂജ

കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കവെ, വി.ഡി. സതീശന്റെ വിജയത്തിനായി ആലുവ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ. ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങി വിപുലമായ വഴിപാടുകളാണ് സതീശനായി ക്ഷേത്രത്തിൽ നടന്നത്. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോമാണ് 955 രൂപ അടച്ച് ഈ പൂജകൾ ബുക്ക് ചെയ്തത്.

അബുദാബിയിൽ ജോലി ചെയ്യുന്ന തരുൺ തന്റെ സുഹൃത്ത് മുഖാന്തിരമാണ് വഴിപാടുകൾ കഴിപ്പിച്ചത്. തെരഞ്ഞെടുപ്പിൽ പടനയിച്ച വ്യക്തി എന്ന നിലയിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും അർഹൻ വി.ഡി. സതീശൻ മാത്രമാണെന്നാണ് തരുണിന്റെ പക്ഷം. സതീശൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കണമെന്ന ആഗ്രഹത്തോടെയാണ് ഈ പ്രത്യേക പ്രാർത്ഥനകൾ മണപ്പുറത്ത് സംഘടിപ്പിച്ചത്.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ കോൺഗ്രസ് നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് രാഹുൽ ഗാന്ധിക്ക് കൈമാറും. കേരളത്തിൽ നിന്നുള്ള നേതാക്കളുമായി ഹൈക്കമാൻഡ് വ്യക്തിഗതമായി സംസാരിക്കാനും സാധ്യതയുണ്ട്. സമവായ ചർച്ചകൾ പൂർത്തിയായാൽ ഇന്ന് രാത്രിയോ നാളെ രാവിലെയോ കേരളത്തിലെ പുതിയ നിയമസഭാ കക്ഷി നേതാവിനെ കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

Also read: