14/06/2026
[fontresizer_tawhidurrahmandear_widget]

‘ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം, വച്ചുപൊറുപ്പിക്കില്ല’ : മുഖ്യമന്ത്രി വി.ഡി സതീശൻ

 ‘ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം, വച്ചുപൊറുപ്പിക്കില്ല’ : മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവ്വകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. വിസിമാരുടെ നടപടി അതീവ ഗൗരവമുള്ളതും ഗുരുതരമായ വീഴ്ചയുമാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വിസിമാരുടെ അന്തസിനും നിരക്കാത്ത പ്രവർത്തിയാണ് ഉണ്ടായതെന്നും ഇവർ കേരളീയ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ലെന്നും അത് വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യ സർവ്വകലാശാല വി.സി ഡോ. മോഹൻ കുന്നുമ്മൽ, എം.ജി സർവ്വകലാശാല വി.സി ഡോ. ഡി. മാവൂത്ത്, മലയാളം സർവ്വകലാശാല വി.സിയുടെ ചുമതലയുള്ള ഡോ. സി.ആർ പ്രസാദ് എന്നിവരാണ് ആർഎസ്എസ് ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ പങ്കെടുത്തത്. തീവ്ര വർഗീയത പറയുന്ന ആർഎസ്എസ് നേതാവിന്റെ പരിപാടിയിൽ പങ്കെടുത്തതിലൂടെ വിസി പദവിയോടുള്ള ആദരവാണ് ഇവർ കളഞ്ഞുകുളിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Also read: