17/08/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ദിര ഫിദൽ കാസ്ട്രോയെ കെട്ടിപ്പിടിച്ചത് ജഠരാഗ്നിയോ അതോ കാമാഗ്നിയോ?’; വിവാദ പരാമർശവുമായി ബിജെപി

 ‘ഇന്ദിര ഫിദൽ കാസ്ട്രോയെ കെട്ടിപ്പിടിച്ചത് ജഠരാഗ്നിയോ അതോ കാമാഗ്നിയോ?’; വിവാദ പരാമർശവുമായി ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ നേതാക്കളുമായുള്ള ആലിംഗനത്തെ പരസ്യമായി പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ക്യൂബൻ വിപ്ലവ നായകൻ ഫിദൽ കാസ്ട്രോ, ഫലസ്തീൻ നേതാവ് യാസർ അറഫാത്ത് എന്നിവരെ ആലിംഗനം ചെയ്യുന്ന പഴയ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ബിജെപി നേതാക്കൾ മറുപടി നൽകുന്നത്.

ഇന്ദിരാഗാന്ധിയും ഫിദൽ കാസ്ട്രോയും ഒന്നിച്ചുള്ള ചിത്രത്തോടൊപ്പം, “ശ്വാസം മുട്ടിക്കുന്ന ഈ അനുഭവത്തെ രാഹുൽ ഗാന്ധി ജഠരാഗ്നി (ഗ്യാസ്ട്രിക് ഫയർ) എന്നാണോ വിളിക്കുന്നത്, അതോ ഇത് കാമാഗ്നിയാണോ?” എന്ന് ബിജെപി നേതാവ് നിഷികാന്ത് ദുബെ ചോദ്യമുന്നയിച്ചു. കൂടാതെ, എട്ടു വർഷം മുൻപ് പാർലമെന്റിൽ രാഹുൽ ഗാന്ധി മോദിയെ ആലിംഗനം ചെയ്ത ചിത്രങ്ങളും ബിജെപി നേതാക്കൾ പ്രചരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് പരിപാടിയിൽ വിദേശനയത്തെക്കുറിച്ച് മോദിക്ക് ധാരണയില്ലെന്നും, നേതാക്കളെ കെട്ടിപ്പിടിക്കുന്നതാണ് വിദേശനയമെന്ന് അദ്ദേഹം കരുതുന്നതെന്നും രാഹുൽ വിമർശിച്ചിരുന്നു. സന്ദീപ് ദീക്ഷിതിനെ ആലിംഗനം ചെയ്തു കാണിച്ച രാഹുൽ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയെ പരോക്ഷമായി പരാമർശിച്ച് തമാശ പറയുകയും ചെയ്തു.

ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ബിജെപിയിൽ നിന്നുയർന്നത്. രാഹുലിന്റേത് സംസ്കാരമില്ലാത്ത പെരുമാറ്റമാണെന്നും പ്രതിപക്ഷ നേതൃസ്ഥാനത്തിന് അന്തസ്സുണ്ടെന്നും കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. രാജ്യത്തെ നയിക്കാൻ പക്വതയാർന്ന നേതൃത്വമാണ് ആവശ്യമെന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെയും ജനങ്ങളെയും അപമാനിക്കുകയാണ് രാഹുൽ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: