31/03/2026
[fontresizer_tawhidurrahmandear_widget]

‘അന്ന് ഐസക്കിനെക്കൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ചയാളാണ്; സതീശൻ മുഖ്യമന്ത്രിയെക്കൊണ്ട് ഋത്വിക് റോഷൻ എന്ന് എഴുതിക്കും’-പരിഹസിച്ച് സലീം കുമാർ

 ‘അന്ന് ഐസക്കിനെക്കൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ചയാളാണ്; സതീശൻ മുഖ്യമന്ത്രിയെക്കൊണ്ട് ഋത്വിക് റോഷൻ എന്ന് എഴുതിക്കും’-പരിഹസിച്ച് സലീം കുമാർ

സലീം കുമാര്‍, വി.ഡി സതീശന്‍, പിണറായി വിജയന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനുമെതിരെ പരിഹാസവും വെല്ലുവിളിയുമായി ചലച്ചിത്ര താരം സലീം കുമാർ. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സലിം കുമാർ നടത്തുന്ന പ്രസംഗങ്ങൾക്കെതിരെ എൽഡിഎഫ് പരാതി നൽകിയ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം. ഊളംപാറ എന്ന പേരിൽ ഒരു ആശുപത്രി ഇപ്പോഴില്ലെന്നും, താൻ ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ച അമേരിക്കയിൽ നിന്നെത്തിയ യുവാവിന്റെയും വ്യവസായിയുടെയും അഡ്രസ്സ് നൽകിയാൽ താൻ കാലുപിടിച്ചു മാപ്പ് പറയാൻ തയ്യാറാണെന്നും, അല്ലാത്തപക്ഷം അതൊക്കെ കെട്ടുകഥകളാണെന്നും താരം വിമർശിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ നേരിടാൻ മുഖ്യമന്ത്രി പോകരുതെന്ന് സലീം കുമാർ പറഞ്ഞു. മുൻപ് ലോട്ടറി വിവാദ സംവാദത്തിൽ തോമസ് ഐസക്കിനെ വി.ഡി സതീശൻ നേരിട്ടത് ഓർമിപ്പിച്ച താരം, അന്ന് ഐസക്കിനെക്കൊണ്ട് മൂക്കും കൊണ്ട് ‘ധൃതരാഷ്ട്രർ’ എന്ന് എഴുതിച്ച സതീശൻ, മുഖ്യമന്ത്രിയെക്കൊണ്ട് ‘ഹൃത്വിക് റോഷൻ’ എന്ന് എഴുതിക്കുമെന്ന് പരിഹസിച്ചു. പുലിമടയിൽ കൊണ്ട് തല വയ്ക്കരുത് എന്നാണ് എനിക്ക് മുഖ്യമന്ത്രിയോട് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാനസിക വൈകല്യമുള്ളവരെ അധിക്ഷേപിച്ചു എന്ന പരാതിയിൽ തനിക്കെതിരെ കേസെടുത്തതിനെ സലിം കുമാർ പുച്ഛിച്ചു തള്ളി. ഊളംപാറ എന്ന പേരിൽ ഒരു ആശുപത്രി ഇപ്പോഴില്ല. താൻ ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ച അമേരിക്കയിൽനിന്നെത്തിയ യുവാവിന്റെയും വ്യവസായിയുടെയും അഡ്രസ്സ് നൽകിയാൽ താൻ കാലുപിടിച്ചു മാപ്പ് പറയാൻ തയ്യാറാണെന്നും അദ്ദേഹം പരിഹസിച്ചു.

സോഷ്യൽ മീഡിയയിൽ തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ തന്റെ സിനിമയിലെ തന്നെ ഹിറ്റ് ഡയലോഗ് ഉപയോഗിച്ചാണ് താരം നേരിട്ടത്. ‘എനിക്ക് കുരുപൊട്ടിയ സഖാക്കളോട് പറയാനുള്ളത് മായാവിയിലെ ഡയലോഗാണ്… ഇതൊക്കെ എന്ത്, പോടാ…’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്വർണത്തിൽനിന്ന് അഴുക്ക് മാറ്റാൻ പൊട്ടാസ്യം സയനൈഡ് ഉപയോഗിക്കുന്നതു പോലെ സിപിഎം ഇപ്പോൾ പുതിയൊരു വിദ്യ കണ്ടുപിടിച്ചിട്ടുണ്ടെന്ന് സലിം കുമാർ പരിഹസിച്ചു. സ്വർണമുള്ളിടത്ത് ഒരു സഖാവിനെ കൊണ്ടുപോയാൽ അതിനെ ചെമ്പാക്കി മാറ്റുന്ന ശാസ്ത്രത്തെപ്പോലും തോൽപ്പിക്കുന്ന വിദ്യയാണിതെന്നായിരുന്നു താരത്തിന്റെ പരിഹാസം. തന്നെ ഭയപ്പെടുത്തി വീട്ടിലിരുത്താമെന്ന് ആരും കരുതേണ്ട. ഇത് കണ്ണൂരല്ല എറണാകുളമാണെന്നും സലീം കുമാർ പ്രസംഗത്തിനിടെ ഓർമിപ്പിച്ചു. ഒരു സ്റ്റേജിൽ മാത്രം സംസാരിക്കാൻ വന്ന തന്റെ പിന്നാലെ നടന്ന് പ്രകോപിപ്പിച്ചതാണ് തന്നെ എല്ലാ മണ്ഡലങ്ങളിലും എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: