03/03/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേൽ ഡെ. അംബാസഡറെ പുറത്താക്കി ദക്ഷിണാഫ്രിക്ക; തുറന്ന പോരിന് സിറിൽ റമഫോസ

 ഇസ്രയേൽ ഡെ. അംബാസഡറെ പുറത്താക്കി ദക്ഷിണാഫ്രിക്ക; തുറന്ന പോരിന് സിറിൽ റമഫോസ

സിറില്‍ റമഫോസ, ബെഞ്ചമിന്‍ നെതന്യാഹു

ജോഹന്നാസ്ബർഗ്/തെൽ അവീവ്: ദക്ഷിണാഫ്രിക്കയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു. ഇസ്രയേലിന്റെ മുതിർന്ന നയതന്ത്ര പ്രതിനിധിയായ ഡെപ്യൂട്ടി അംബാസഡറെ പുറത്താക്കാൻ ദക്ഷിണാഫ്രിക്കൻ ഭരണകൂടം ഉത്തരവിട്ടു.

ഇസ്രയേൽ എംബസിയിലെ ചാർജ് ഡി അഫയേഴ്സ് ആയ ഏരിയൽ സെയ്ദ്മാനെ ആണ് ദക്ഷിണാഫ്രിക്ക ‘പേഴ്സോണ നോൺ ഗ്രാറ്റ’ ആയി പ്രഖ്യാപിച്ച് പുറത്താക്കിയത്. 72 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ അന്ത്യശാസനം നൽകിയിട്ടുണ്ട്. ഇസ്രയേൽ പ്രതിനിധിയുടെ നടപടിക്ക് മറുപടിയായി ഇസ്രയേലിലെ മുതിർന്ന ദക്ഷിണാഫ്രിക്കൻ നയതന്ത്രജ്ഞനായ ഷോൺ എഡ്വേർഡ് ബൈൻവെൽഡിനെ പുറത്താക്കാൻ നെതന്യാഹു ഭരണകൂടവും ഉത്തരവിട്ടിട്ടുണ്ട്.

ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രാലയം വക്താവ് ക്രിസ്പിൻ ഫിരി പറയുന്നതനുസരിച്ച് രണ്ട് പ്രധാന കാരണങ്ങളാണ് പുതിയ കടുത്ത നടപടിക്ക് പിന്നിലുള്ളത്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയ്ക്കെതിരെ ഇസ്രയേലിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തുടർച്ചയായി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതാണ് ഒന്നാമത്തെ കുറ്റം. മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥർ ദക്ഷിണാഫ്രിക്ക സന്ദർശിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കാതെ നയതന്ത്ര മര്യാദകൾ ലംഘിച്ചതാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. സെയ്ദ്മാന്റെ പ്രവൃത്തികൾ നയതന്ത്ര പദവിയുടെ ലംഘനമാണെന്നും, ഇത് ദക്ഷിണാഫ്രിക്കയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഗസ്സയിലെ ഇസ്രയേൽ നരഹത്യയ്‌ക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ആദ്യമായി വംശഹത്യ കേസ് ഫയൽ ചെയ്ത രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഇതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. 2023ൽ തന്നെ ഇസ്രയേൽ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചിരുന്നു. അതിനുശേഷം എംബസിയുടെ ചുമതല വഹിച്ചിരുന്നത് സെയ്ദ്മാനായിരുന്നു.

Also read: