‘സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുലിനെ പഴിക്കുന്നതെന്തിന്?’; ആലിംഗന വിവാദത്തിൽ കെ.സി വേണുഗോപാൽ
ന്യൂഡൽഹി: ഇന്ത്യ സഖ്യയോഗത്തിലെ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന വിമർശനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സ്വന്തം മുഖം വികൃതമായതിന് കണ്ണാടി പൊട്ടിക്കുന്നതിന് തുല്യമാണ് സിപിഎമ്മിന്റെ നിലപാടെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പിണറായി വിജയനെ ആലിംഗനം ചെയ്യാനാകില്ലെന്ന രാഹുലിന്റെ പരാമർശത്തിനെതിരെ സിപിഎമ്മും സിപിഐയും രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
കേരളത്തിന് പുറത്ത് സിപിഎമ്മിന്റെ നിലനിൽപ്പ് കോൺഗ്രസ് സഖ്യം കൊണ്ടാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. രാജസ്ഥാനിലും തമിഴ്നാട്ടിലും രാഹുൽ ഗാന്ധിയുടെ ചിത്രം വെച്ച് വോട്ട് വാങ്ങി ജയിച്ചവരാണ് ഇപ്പോൾ അദ്ദേഹത്തെ അധിക്ഷേപിക്കുന്നത്. തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ രാഷ്ട്രീയ അപകർഷതാബോധമാണ് സിപിഎം പ്രകടിപ്പിക്കുന്നത്. തോൽവിയെക്കുറിച്ച് ആത്മപരിശോധന നടത്തുന്നതിന് പകരം രാഹുലിന് മേൽ കുതിരകയറിയാൽ ഇതിലും വലിയ തകർച്ചയാകും സിപിഎമ്മിനെ കാത്തിരിക്കുകയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദേശീയതലത്തിൽ പൊതുനിലപാടില്ലാതെ പ്രാദേശിക അജണ്ടകൾ മാത്രം നോക്കുന്ന സങ്കുചിത രാഷ്ട്രീയമാണ് സിപിഎമ്മിന്റേത്. ഈ ഇടുങ്ങിയ കാഴ്ചപ്പാടാണ് ബംഗാളിലുൾപ്പെടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചയ്ക്ക് കാരണമായത്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി വേട്ടയാടുന്നതിന്റെ ഇരയാണ് രാഹുൽ ഗാന്ധിയെന്നും, അദ്ദേഹത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാതെ പാർട്ടി നേരിടുന്ന തകർച്ചയെക്കുറിച്ച് ആത്മപരിശോധന നടത്താൻ സിപിഎം തയ്യാറാകണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.
‘ഇങ്ങനെ പറയിപ്പിച്ചത് പഴയ സംഘപരിവാർ പശ്ചാത്തലം; ഹിറ്റ്ലറെ ആരാധിക്കുന്ന...
6 days ago